Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജ് സിംഗിന് പ്രധാനമന്ത്രിയുടെ പേരു പോലും അറിയില്ല; വിവാഹം ക്ഷണിക്കാനെത്തിയ താരത്തിന് സംഭവിച്ചത്!

യുവരാജ് മോദിയുടെ മുന്നില്‍ പരിഹസിക്കപ്പെട്ടോ ?; വിവാഹക്ഷണക്കത്തിൽ വമ്പന്‍ തെറ്റുകള്‍!

യുവരാജ് സിംഗിന് പ്രധാനമന്ത്രിയുടെ പേരു പോലും അറിയില്ല; വിവാഹം ക്ഷണിക്കാനെത്തിയ താരത്തിന് സംഭവിച്ചത്!
ന്യൂഡൽഹി , ശനി, 26 നവം‌ബര്‍ 2016 (18:13 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിനു ക്ഷണിക്കാൻ പോയ ക്രിക്കറ്റ് താരം യുവരാജ് സിംഗ് നാണക്കേടില്‍. വിവാഹക്ഷണക്കത്തിൽ മോദിയുടെ പേര് തെറ്റായി അച്ചടിച്ചതാണു താരത്തിനു നാണക്കേടായത്. ‘നരേന്ദ്ര’ മോദി എന്നതിനു ‘നരേന്ദർ’ മോദി എന്നാണു ക്ഷണക്കത്തിലുള്ളത്.  

അമ്മ ഷബ്നത്തിനൊപ്പം ഇന്നലെ പാർലമെൻറിലെത്തിയാണ് യുവരാജ് മോദിയെ കണ്ടത്. ഏഴ് മിനിറ്റാണ് പ്രധാനമന്ത്രിയുമായി യുവരാജ് കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെയാണ് വിവാഹക്ഷണക്കത്ത് കൈമാറിയത്. നടിയും മോഡലുമായ ഹസൽ കീച് ആണ് യുവിയുടെ വധു.

ഡൽഹിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി മോദിയെ ക്ഷണിച്ചെന്നും അദ്ദേഹത്തിന് ക്ഷണക്കത്തിന് പുറമേ ചോക്ലേറ്റും ഡ്രൈ ഫ്രൂട്‌സും കൈമാറിയതായും യുവി വെളിപ്പെടുത്തി.

30നു ചണ്ഡീഗഡിൽ ഗുരുദ്വാരയിലാണു വിവാഹം. ഡിസംബർ രണ്ടിനു ഗോവയിൽ ഹിന്ദു ആചാരപ്രകാരവും വിവാഹച്ചടങ്ങുണ്ട്. ഏഴിനു ഡൽഹിയിൽ വിരുന്നുണ്ട്. അഞ്ചിന് വധൂവരൻമാർ പങ്കെടുക്കുന്ന നൃത്തപരിപാടിയും ഡൽഹിയിലുണ്ട്. ബ്രിട്ടിഷ്– ഇന്ത്യൻ വംശജയായ ഹേസൽ ഏതാനും ഹിന്ദി സിനിമകളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ കേണപേക്ഷിച്ചു‍; ആദ്യം ആക്രമണം നിര്‍ത്തേണ്ടത് പാകിസ്ഥാന്‍ ആണെന്ന് മനോഹര്‍ പരീക്കര്‍