39 ഭാര്യമാർക്കും 94 മക്കൾക്കുമൊപ്പം 100 മുറികളുള്ള വീട്ടില്‍ സയോണ സന്തോഷവാനാണ്!
39 ഭാര്യമാർക്കും 94 മക്കൾക്കുമൊപ്പം 100 മുറികളുള്ള വീട്ടില്‍ സയോണ സന്തോഷവാനാണ്!
കൂട്ടുകുടുംബം എന്ന ചിന്താഗതിയെല്ലാം മാറിമറിഞ്ഞ് ഇപ്പോൾ എല്ലാവരും അണുകുടുംബത്തിലേക്ക് പോകുകയാണ്. ഭർത്താവ്, ഭാര്യ, ഒന്നോ രണ്ടോ മക്കൾ എന്നീ കൺസപ്‌റ്റാണ് എല്ലാവരും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മിസോറാംകാരനായ സയോണ ചാന എന്ന വ്യക്തിയെ നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.
ബഹുഭാര്യത്വമെന്ന ചിന്താഗതിയിൽ മാത്രം വിശ്വസിക്കുന്ന സ്‌ത്രീകൾ സയോണയുടെ കഥകേട്ടാൽ ഒന്ന് ഞെട്ടും. 66കാരനായ സയോണയ്‌ക്ക് 39 ഭാര്യമാരാണുള്ളത്. ഇവരിൽ 94 മക്കളും അവര്‍ക്കെല്ലാര്‍ക്കുമായി 33 പേരക്കുട്ടികളുമാണ് ഉണ്ട്. നൂറ് മുറികളുള്ള ഒരു നാലുനിലക്കെട്ടിടത്തില്‍ ഈ ഭീമന്‍ കുടുംബം ഒരുമിച്ചാണ് താമസിക്കുന്നത്.
ഇതിൽ സയോണയ്‌ക്ക് മാത്രമായി ഒരു സ്വകാര്യ മുറി ഉണ്ട്. അതിനോട് ചേർന്നുള്ള മുറികളിലാണ് ഭാര്യമാരെല്ലാം താമസിക്കുന്നത്. മക്കളും മരുമക്കളും അവരുടെ കുട്ടികളും മറ്റു പലമുറികളിലായി താമസിക്കുന്നു. പക്ഷേ ഈ വീട്ടില്‍ വ്യത്യസ്‌തമാകുന്നത് അടുക്കളയാണ്. ഇവർക്കെല്ലാം ചേർന്ന് ഒരു അടുക്കള മാത്രമേയുള്ളൂ.
അടുക്കള ജോളികളെല്ലാം ഭാര്യമാർ ചെയ്യുമ്പോൾ അടിച്ചുവാരലും മറ്റും മറ്റ് പെൺമക്കളാണ് ചെയ്യുന്നത്. പുരുഷന്മാർക്ക് വയലിലെ പണിയും കാലിമേയ്‌ക്കലുമൊക്കെയുണ്ട്. 167 പേര്‍ക്കായി ദിവസം 91കിലോ അരിയും, 59 കിലോ ഉരുളക്കിഴങ്ങുമാണ് ഒരു ദിവസം പാകം ചെയ്യേണ്ടത്.
ഈ കുടുംബത്തിൽ സയോണ ചാന സന്തോഷവാനാണ്. പതിനേഴാം വയസ്സിൽ ആദ്യ വിവാഹം നടന്ന ചാനയ്‌ക്ക് ഇനിയും വിവാഹം കഴിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഒന്നുമില്ല. ക്രിസ്ത്യന്‍ മതവിശ്വാസിയാണ് ഇയാൾ. ഇവിടുത്തെ മതവിശ്വാസപ്രകാരം ഒരാൾക്ക് എത്ര വിവാഹം വേണമെങ്കിലും ആകാം.