Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്‍ മകളെ പീഡിപ്പിച്ചു, ഇതിന് സാക്ഷിയായ മുത്തശ്ശി അഞ്ചു വയസ്സുകാരിയെ കൊന്നു കുഴിച്ചുമൂടി

അഞ്ചു വയസുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു, മകനെ രക്ഷിക്കാന്‍ ആ അമ്മ ചെയ്തത് ഇങ്ങനെ

അച്ഛന്‍ മകളെ പീഡിപ്പിച്ചു, ഇതിന് സാക്ഷിയായ മുത്തശ്ശി അഞ്ചു വയസ്സുകാരിയെ കൊന്നു കുഴിച്ചുമൂടി
, തിങ്കള്‍, 22 മെയ് 2017 (10:22 IST)
അച്ഛന്‍ പീഡിപ്പിച്ച അഞ്ചു വയസുകാരിയെ മുത്തശ്ശി കൊലപ്പെടുത്തി. മഹാരാഷട്രയിലാണ് ഇത്തരത്തില്‍ നാടിനെ മൊത്തം നടുക്കിയ സംഭവം ഉണ്ടായത്. നാസിക്കിലെ ജൗലക് വാനി ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല.
 
നാസിക് സ്വദേശിയായ സച്ചിന്‍ ഷിന്‍ഡെ മകളെ പീഡിപ്പിക്കുന്നതിന് സാക്ഷിയായ അയാളുടെ അമ്മ അനസൂയ മകനെ രക്ഷിക്കുന്നതിനായി പേരക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം അടുത്തുള്ള സ്‌കൂളിന് സമീപം മറവ് ചെയ്യുകയും ചെയ്തു. 
 
തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇവര്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാരുതി സ്വിഫ്റ്റിനെ പിടിച്ചുകെട്ടാന്‍ പൂന്തോയുടെ പകരക്കാരന്‍ ‘അര്‍ഗോ’യുമായി ഫിയറ്റ് !