പാക്കിസ്ഥാനി ഗായകന്‍ അഡ്നന്‍ സമി ഇനി ഇന്ത്യക്കാരന്‍! സമിക്ക് ഇന്ത്യന്‍ പൗരത്വം നന്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി ഒന്നിന് അഡ്നന്‍ സമിക്ക് ഇന്ത്യന്‍ പൌരത്വം നല്‍കും. ഇന്ത്യയിലെ തന്റെ വാസത്തിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ നിയമസാധുത നല്‍കണമെന്ന സമിയുടെ അപേക്ഷ കണക്കിലെടുത്താണ് അദ്ദേഹത്തിന് ഇന്ത്യന്‍ പൌരത്വം നല്‍കുന്നത്.
പാകിസ്ഥാനിലെ ലഹോറിലാണ് അഡ്നന്‍ സമി ജനിച്ചത്. 2001ലാണ് അദ്ദേഹം ഒരു വര്‍ഷത്തെ സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെത്തിയത്. പിന്നീട് വര്‍ഷാവര്‍ഷം വിസയുടെ കാലാവധി നീട്ടിയെടുത്തു. എന്നാല്‍ 2015 മേയ് 26ന് സമിയുടെ പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചപ്പോല്‍ അത് പുതുക്കി നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. ഇതോടെയാണ് ഇന്ത്യന്‍ പൌരത്വത്തിനായി സമി ശ്രമം തുടങ്ങിയത്.
അഡ്നന്‍ സമിക്ക് ഇന്ത്യന്‍ പൌരത്വം നല്‍കുന്നതില്‍ ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്.