Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ ദിനകരന്‍; സംസ്ഥാന പര്യടനം നടത്തി അണികളെ ഒപ്പം ചേര്‍ക്കാന്‍ നീക്കം

അണ്ണാ ഡിഎംകെ അമ്മയില്‍ പിടിമുറുക്കാന്‍ ദിനകരന്‍

TTV Dinakaran
ചെന്നൈ , ശനി, 5 ഓഗസ്റ്റ് 2017 (08:04 IST)
അണ്ണാ ഡിഎംകെ അമ്മയില്‍ കളം പിടിക്കാന്‍ കച്ചമുറുക്ക് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍. ഈ മാസം 14ന് മധുരയില്‍ വച്ച നടക്കുന്ന എംജിആര്‍ ജന്മശതാബ്ദി ആഘോഷ പരിപാടിയോറ്റനുബന്ധിച്ച് തമിഴ്‌നാട് മുഴുവന്‍ സഞ്ചരിച്ച് അണികളെ തന്റെ ഒപ്പം നിര്‍ത്താനാണ് ദിനകരന്റെ നീക്കമെന്നാണ് പുറത്തുവരുന്ന സൂചന. തന്റെ പദവിയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നും ദിനകരന്‍ പറഞ്ഞു. 
 
തന്റെ ഓഫീസ് ആരും കൈയേറിയിട്ടില്ല. അണ്ണാ ഡിഎംകെ എന്നത് ഒരു വലിയ പാര്‍ട്ടിയാണ്. ഏതൊരു പാര്‍ട്ടിയിലും പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. അധികം വൈകാതെ നല്ല വാര്‍ത്തയുണ്ടാകുമെന്നും ദിനകരന്‍ വ്യക്തമാക്കി. ഏതെങ്കിലും മുന്നണിയില്‍ ചേരുന്ന കാര്യം തെരഞ്ഞെടുപ്പിന്റെ സമയത്ത് ആലോചിക്കുമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
 
വി കെ ശശികലയെയും മന്നാര്‍ഗുഡി കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് ശേഷം ഇതുവരെയും ദിനകരന്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിരുന്നില്ല. അതേസമയം, ശനിയാഴ്ച്ച അദ്ദേഹം ഓഫീസിലെത്തുമെന്ന് പ്രഖ്യാപിച്ചതോടെ ചെന്നൈ റോയപ്പേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ്  ഒരുക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുത്തനെ പിടിച്ച് കുഴിയിലിട്ടു, ആ കുഴിയിലേക്ക് കല്ലും കട്ടയും വലിച്ചെറിയുന്നത് നാണം‌കെട്ട പരിപാടിയാണ് - ദിലീപ് വിഷയത്തില്‍ ഇദ്ദേഹത്തിന്റെ നിലപാട് വിവാദമാകുന്നു