Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിര്‍ത്തി കടന്നൊരു പ്രണയം: ഈ പ്രണയം സഫലമാകാന്‍ മാതാപിതാക്കള്‍ അല്ല കനിയേണ്ടത് ഇന്ത്യയാണ്

അതിര്‍ത്തി കടന്നൊരു പ്രണയമിത്, പക്ഷേ സഫലമാകാന്‍ ഇന്ത്യ കനിയണം !

അതിര്‍ത്തി കടന്നൊരു പ്രണയം: ഈ പ്രണയം സഫലമാകാന്‍ മാതാപിതാക്കള്‍ അല്ല കനിയേണ്ടത് ഇന്ത്യയാണ്
ന്യൂഡല്‍ഹി , ചൊവ്വ, 4 ജൂലൈ 2017 (14:56 IST)
പ്രണയം എന്ന് പറഞ്ഞാല്‍ യുവത്വങ്ങള്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ പൂര്‍ത്തിയാകാണമെങ്കില്‍ മാതാപിതാക്കളുടെ മാത്രം അനുമതി പോര. അത്തരത്തില്‍ ഒരു പ്രണയകഥയാണ് ഇവിടെ പറയുന്നത്. അതിലെ നായകനും നായികയും സാദിയയും സയ്യിദുമാണ്. എന്നാല്‍ ഇവിടെ കനിയേണ്ടത് മാതാപിതാക്കള്‍ അല്ല. ഇന്ത്യയാണ്.
 
അതിര്‍ത്തികള്‍ കടന്നോരു പ്രണയമാണിവരുടേത്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയയും ലഖ്‌നൗ സ്വദേശിയായ സയ്യിദുമായാണ് പ്രണയത്തിലായത്. എന്നാല്‍ വിസ പലതവണ വിസ്സമ്മതിച്ച ഇവരുടെ പ്രണയത്തിന്റെ അഭ്യര്‍ത്ഥന ഇപ്പോള്‍ സുഷമാ സ്വരാജിന്റെ മേശപ്പുറത്താണ്. 
 
ലഖ്‌നൗവില്‍ വച്ച് ഇവരുടെ വിവാഹം നടത്തുവാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയച്ചിട്ടുണ്ട്. 2012ല്‍ ലഖ്‌നൗവില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലാഖമാര്‍ സമരത്തിലാണ്! ലോകം നഴ്സുമാര്‍ക്കൊപ്പമാണ്, ജനങ്ങളും!