അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ സെല്‍ഫിയെടുത്തു രസിച്ചു
ആരും തിരിഞ്ഞു നോക്കിയില്ല അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമര്‍ന്നു
അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന്‍ കത്തിയമരുമ്പോള്‍ നാട്ടുകാര്‍ രംഗം മൊബൈലില്‍ പകര്‍ത്തി രസിച്ചു. ബൈക്കുകള്‍ കൂട്ടിയിടിച്ചപ്പോള്‍ തന്നെ ഒരു ബൈക്കിന് തീ പിടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡില്‍ ദേശീയപാതയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ടു യാത്രികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാളാണ് കത്തിയമര്‍ന്നത്.
സംഭവം നടക്കുമ്പോള്‍ അരികിലൂടെ കടന്നുപോയ മറ്റ് വാഹനത്തിലുള്ളവരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായ നാട്ടുകാര്‍ സംഭവം വീഡിയോയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു. ശേഷം പൊലീസ് എത്തി തീയണയ്ക്കുമ്പോഴേയ്ക്ക് യാത്രികന്‍ കത്തിക്കരിഞ്ഞിരുന്നു.
അതേസമയം അപകടത്തില്‍പ്പെട്ട രണ്ടാം യാത്രക്കാരന്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. ഇതില്‍ അപകടത്തില്‍പെട്ട ബൈക്കില്‍ ഒന്നില്‍ മദ്യം കരുതിയിരുന്നോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തീപിടിക്കാന്‍ കാരണമെന്ന സംശയവും ഉയരുന്നുണ്ട്.