Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതാഭ് ബച്ചന്‍ എന്‍‌ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

അമിതാഭ് ബച്ചന്‍ എന്‍‌ഡി‌എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത
ന്യൂഡല്‍ഹി , തിങ്കള്‍, 12 ജൂണ്‍ 2017 (17:20 IST)
നടന്‍ അമിതാഭ് ബച്ചന്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. ഇപ്പോള്‍ പരിഗണിക്കുന്നവരില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ബിഗ്ബിക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ അമിത് ഷാ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്‌റ്റ്ലി എന്നിവരാണ് സമിതി അംഗങ്ങള്‍.
 
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ആര്‍ എസ് എസിനും ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് അമിതാഭ് ബച്ചന്‍. മാത്രമല്ല സര്‍വ്വസമ്മതനാണെന്നതും ബിഗ്ബി സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 
അമിതാഭ് ബച്ചന്‍ സ്ഥാനാര്‍ത്ഥിയായാല്‍ പ്രതിപക്ഷത്തിനുപോലും ശരിയായ രീതിയില്‍ എതിര്‍ക്കാന്‍ കഴിയില്ലെന്നാണ് എന്‍ ഡി എയുടെ വിലയിരുത്തലെന്നും അറിയുന്നു. 
 
എന്നാല്‍ ദ്രൌപതി മുര്‍മു, സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, പി സദാശിവം, സുമിത്ര മഹാജന്‍, സി വിദ്യാസാഗര്‍ റാവു, താവര്‍ ചന്ദ് ഗെലോട്ട് തുടങ്ങിയവരും എന്‍ ഡി എയുടെ പരിഗണനാ പട്ടികയിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഎസ്എഫ് യോഗത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു; ഞെട്ടല്‍ മാറാതെ വനിതാ ഓഫീസര്‍മാര്‍