Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ഷായുടെ വാഹനം തട്ടി പശുവിന് ഗുരുതര പരുക്ക്: ചികിത്സ നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

അമിത് ഷായുടെ വാഹനം തട്ടി പശുവിന് ഗുരുതര പരുക്ക്

New delhi
ന്യൂഡല്‍ഹി , വെള്ളി, 7 ജൂലൈ 2017 (10:21 IST)
ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനം തട്ടി പശുവിന് പരുക്ക്. ബന്ദലോ ദേശീയപാത അഞ്ചില്‍വെച്ചാണ് പശുവിന് വാഹനം തട്ടിയതെന്ന് ബര്‍ച്ചാന പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അമിത് ഷായുടെ ഒഡീഷ സന്ദര്‍ശനത്തിനിടെ ജാജ്പൂരിലേക്ക് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.
 
അമിത് ഷായുടെ വാഹനത്തില്‍ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അമിത് ഷായുടേ വാഹനം പശുവിന് തട്ടി ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അതേസമയം വിഐപി സ്റ്റിക്കര്‍ പതിച്ച വാഹനത്തിനും കേടുപാടു സംഭവിച്ചിട്ടുണ്ട്. പശുവിനെ തട്ടിയെങ്കിലും അമിത് ഷായുടെ വാഹനം നിര്‍ത്താതെ കടന്നുപോയി. 
 
എന്നാല്‍ അമിത് ഷായുടെ കൂടെ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാവും ബിജെപി ലീഡറും മുന്‍ എം എല്‍ എയുമായ പ്രതാപ് സാരംഗി വാഹനം നിര്‍ത്തിക്കുകയും പശുവിന് ആവശ്യത്തിനുള്ള ചികിത്സയ്ക്കുവേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു.
 
നേതാവിന്റെ വാഹനത്താല്‍ പശുവിന് പരുക്കേറ്റതിനെ പരിഹസിച്ച് ബി ജെ ഡി നേതാവും ലോക്‌സഭാംഗവുമായ തഥാഗത സത്പതി രംഗത്തെത്തിയിരുന്നു. ‘ബര്‍ചാനയില്‍ അമിത് ഷായുടെ വാഹനവ്യൂഹം പശുവിനെ തട്ടി. പശുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിശുദ്ധ പശു’ എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ആക്രമിക്കപ്പെട്ട കേസ്: പള്‍സര്‍ സുനിയെ മര്‍ദിച്ചിട്ടില്ല; കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ്