Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ഷായുടെ സന്ദര്‍ശനം; ആദിവാസി കുടുംബത്തിന് എത്തിയത് പുതിയ ശൗചാലയവും ഗ്യാസ് സ്റ്റൗവും

ആദിവാസി ഭവനത്തില്‍ ബി ജെ പി അധ്യക്ഷന്റെ സന്ദര്‍ശനം; കുടുംബത്തിന് എത്തിയത് പുതിയ ശൗചാലയവും ഗ്യാസ് സ്റ്റൗവും

അമിത് ഷായുടെ സന്ദര്‍ശനം; ആദിവാസി കുടുംബത്തിന് എത്തിയത് പുതിയ ശൗചാലയവും ഗ്യാസ് സ്റ്റൗവും
അഹമ്മദാബാദ് , ബുധന്‍, 31 മെയ് 2017 (17:25 IST)
ഗുജറാത്തിലെ ഒരു ആദിവാസി ഭവനത്തില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം. അമിത് ഷായുടെ സന്ദര്‍ശനം പ്രമാണിച്ച് ഭവനത്തില്‍ എത്തിയത് പുതിയ പാചക വാതക ഗ്യാസ് സ്റ്റൗവും ശൗചാലയവും. അമിത് ഷായ്ക്ക് ഭക്ഷണം ഒരുക്കുന്നതിനാണ് സ്റ്റൗ കൊണ്ടുവന്നത്. കൂടാതെ അദ്ദേഹത്തിന് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധം വീടിന് മുന്നില്‍ തന്നെ ശൗചാലയവും പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കി.
 
ദേവാലിയ ഗ്രാമത്തില്‍ അമിത് ഷാ ഇന്ന് സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിരുന്നത്. ആദിവാസി ഗ്രാമത്തിലെ കര്‍ഷനായ പൊപത്ഭായ് രാത്‌വയുടെ ഭവനത്തിലാണ് ഷായ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ബി ജെ പിയുടെ ഒരു പ്രവര്‍ത്തകന്‍ കൂടിയാണ് രാത്‌വ. വിറകടുപ്പില്‍ ഊതി ജീവിതം തീര്‍ന്ന തങ്ങള്‍ക്ക് അമിത് ഷായുടെ വരവോടെ തലവര മാറുമെന്ന പ്രതീക്ഷിച്ച കുടുംബത്തോട് ഗ്യാസ് സ്റ്റൗ താത്ക്കാലികമാണെന്നും അമിത് ഷാ മടങ്ങിയാലുടന്‍ തിരിച്ചുകൊണ്ടുപോകുമെന്ന അറിയിപ്പുമാണ് നല്‍കിയത്.
 
പരമ്പരാഗത ആദിവാസി ഭക്ഷണം അമിത് ഷായ്ക്ക് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബമെന്ന് രാത്‌വയുടെ മകന്‍ പറഞ്ഞു. മെയ്‌സ് പൊടികൊണ്ടുള്ള റൊട്ടിയും വടയും തുവരപ്പരിപ്പ് കൊണ്ടുള്ള ബജിയുമാണ് പ്രധാന വിഭവം. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ എത്തി പുതിയ ശൗചാലയവും വാഷ്‌ബേസിനും സ്ഥാപിച്ചു. വീട്ടുകാര്‍ക്ക് പിന്‍വശത്ത് ഒരു ശൗചാലയമുണ്ട്. എന്നാല്‍ അതിഥിയ്ക്കു വേണ്ടി പുതിയ ഒരെണ്ണം മുന്‍വശത്ത് തന്നെ നിര്‍മ്മിക്കുകയായിരുന്നു. ബി ജെ പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വീട്ടില്‍ ആദ്യമായാണ് ഒരു മുതിര്‍ന്ന നേതാവ് എത്തുന്നതെന്നും രാത്‌വയുടെ കുടുംബം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്ത സിപിഎം എംഎൽഎ വിവാദത്തിൽ; സിപിഎം വിശദീകരണം തേടി