അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; മുന്‍ സിപിഎം നേതാവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍
അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; വെളിപ്പെടുത്തലുമായി യുവതി
തനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതിക്കെതിരെ പരാതിയുമായി മുന്‍ സിപിഎം നേതാവ് ഋതബ്രത ബാനർജി. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണമുന്നയിച്ചുവെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.
വിവാഹ വാഗ്ദാനം നൽകി ഋതബ്രത തന്നെ ലൈഗികമായി ഉപയോഗിച്ചിരുന്നുവെന്ന ആരോപണമായി നമ്രത ദത്ത രംഗത്തെത്തിയിരുന്നു. നമ്രത തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹി സൌത്ത് അനവ്യൂവിലുള്ള ഫ്ലാറ്റില്‍വെച്ചാണ് ഋതബ്രത തന്നെ ലൈംഗീകമായി ഉപദ്രവിച്ചതെന്ന് നമ്രത പറയുന്നുണ്ട്.
പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് 50 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും നമ്രത് വെളിപ്പെടുത്തിയിരുന്നു. പീഡന വിവരം പുറത്ത് വന്നതോടെ ഋതബ്രതയുടെ പെണ്‍സുഹൃത്തുക്കള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നമ്രത വെളിപ്പെടുത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഋതബ്രത പറയുന്നത്.