അവിഹിതബന്ധമെന്ന് സംശയം; ഭര്‍ത്താവ് ഭാര്യയെ കുത്തി കൊന്നു

അവിഹിതബന്ധമെന്ന് സംശയം; ഒടുവില്‍ ഭര്‍ത്താവിന് അതു ചെയ്യേണ്ടി വന്നു !

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (10:53 IST)
അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ നടന്ന വാക്കേറ്റത്തിനൊടുവില്‍ ഭര്‍ത്താവ്  ഭാര്യയെ കൊലപ്പെടുത്തി. ദില്ലി ദില്‍ഷാദ് ഗാര്‍ഡനില്‍ ബുധനാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. കാറ്ററിങ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിനോ ബിസന്ത് ഭാര്യ രേഖയെ മുത്തപ്പിയഞ്ചോളം തവണ കത്തികൊണ്ട് കുത്തിയതായി പൊലീസ് പറഞ്ഞു. 
 
ബുധനാഴ്ച രാവിലെ 5.30ഓടെ ജോലി കഴിഞ്ഞെത്തിയ ബിനോ വാക്കേറ്റത്തിനൊടുവില്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ശബ്ദംകേട്ട് ഓടിവന്ന പതിനഞ്ചുകാരനായ മകനെയും ബിനോ ആക്രമിച്ചു. അമ്മ കൊലപ്പെടുത്തുന്നത് തടഞ്ഞ മകന്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൈയ്യില്‍ കുത്തേറ്റ കുട്ടിയുടെ ആരോഗ്യനില  തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനുശേഷം ബിനോ ഒളിവിലാണ്. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസ് പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments