ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യയ്ക്ക്​ നൽകാമെന്ന്​ നമീബിയ

സമാധാനപരമായ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യയ്ക്ക് നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ

Webdunia
ശനി, 18 ജൂണ്‍ 2016 (08:34 IST)
സമാധാനപരമായ ആണവോര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം ഇന്ത്യയ്ക്ക് നല്‍കാനുള്ള നിയമവഴികള്‍ പരിശോധിക്കുമെന്ന് ആഫ്രിക്കന്‍ രാജ്യമായ നമീബിയ. നമീബിയൻ പ്രസിഡന്റ് ഹെയ്‌ജ് ഹീൻഗോബാണ്​ ഇക്കാര്യം വ്യക്തമാക്കിയത്.
 
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു നല്‍കിയ വിരുന്നിലാണു പ്രസിഡന്റ് ഹെയ്ജ് ഹീന്‍ഗോബ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആണവസാങ്കേതികവിദ്യ ചില രാജ്യങ്ങൾ മാത്രം കയ്യടക്കിവച്ചിരിക്കുന്നതു ശരിയല്ലെന്നും ഇക്കാര്യത്തിൽ വിവേചനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഇന്ത്യന്‍ കമ്പനികളെ നമീബിയയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച നമീബിയന്‍ പ്രസിഡന്റ്, ഇന്ത്യയുടെ രാജ്യാന്തര സൗരോര്‍ജ കൂട്ടായ്മ സംരംഭത്തെ അഭിനന്ദിക്കാനും മറന്നില്ല. നമീബിയയുടെ സാമൂഹിക–സാമ്പത്തിക മേഖലകളിൽ ഇന്ത്യ എല്ലാ സഹായവും നൽകാൻ സന്നദ്ധമാണെന്ന്​ നമീബിയയുടെ സംയുക്ത പാർലമെന്റ് സമ്മേളനത്തിൽ പ്രസംഗിക്കവേ രാഷ്ട്രപതി പ്രണബ് മുഖർജി അറിയിച്ചു.
 
ആഫ്രിക്കന്‍ രാജ്യങ്ങളായ ഘാന, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനുശേഷമായിരുന്നു രാഷ്ട്രപതിയുടെ നമീബിയ സന്ദര്‍ശനം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

അടുത്ത ലേഖനം
Show comments