Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് അത് വൃത്തിയാക്കി; കണ്ണന്താനത്തിന്റെ ശുചീകരണം ഇങ്ങനെ !

ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് അത് വൃത്തിയാക്കി; കണ്ണന്താനത്തിന്റെ ശുചീകരണം ഇങ്ങനെയോ? !

ആദ്യം മാലിന്യങ്ങള്‍ വിതറി, പിന്നീട് അത് വൃത്തിയാക്കി; കണ്ണന്താനത്തിന്റെ ശുചീകരണം ഇങ്ങനെ !
ന്യൂഡല്‍ഹി , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (08:57 IST)
മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റിന് സമീപം മാലിന്യങ്ങള്‍ വിതറി വളണ്ടിയര്‍മാര്‍. ‘സ്വഛതാ ഹീ സേവാ’ പ്രചരണത്തിന്റെ ഭാഗമായി സ്ഥലം വൃത്തിയാക്കാന്‍ മന്ത്രി ഇറങ്ങിയപ്പോഴാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
 
സമീപത്ത് നിന്നും പ്ലാസ്റ്റിക്ക് കുപ്പികളും പാന്‍മസാല കവറുകളും എത്തിച്ചതോടെയാണ് മന്ത്രിക്ക് പരിസരം നന്നാക്കാനായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി വരുന്നുണ്ടെന്നറിഞ്ഞ് ജീവനക്കാര്‍ നേരത്തെ തന്നെ ഇന്ത്യാഗേറ്റ് പരിസരം വൃത്തിയാക്കിയതാണ്. സ്വഛതാ ഹീ സേവാ പ്രചരണത്തിന് വേണ്ടി ഇന്ത്യാഗേറ്റ് ഉള്‍പ്പെടെ 15സ്ഥലങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു: രമേശ് ചെന്നിത്തല