Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെ ഒരു കള്ളനെ പറ്റി ആരും കേട്ടിട്ടുണ്ടാകില്ല: ഇയാള്‍ക്ക് പണം വേണ്ട,സ്വര്‍ണം വേണ്ട, വേണ്ടത് സ്ത്രീകളുടെ തലമുടി മാത്രം !

ഇങ്ങനെ ഒരു കള്ളനെ പറ്റി ആരും കേട്ടിട്ടുണ്ടാകില്ല, ഇയാള്‍ക്ക് പണം വേണ്ട, പണ്ടം വേണ്ട, വേണ്ടത് ഇത് മാത്രം !

ഇങ്ങനെ ഒരു കള്ളനെ പറ്റി ആരും കേട്ടിട്ടുണ്ടാകില്ല: ഇയാള്‍ക്ക് പണം വേണ്ട,സ്വര്‍ണം വേണ്ട, വേണ്ടത് സ്ത്രീകളുടെ തലമുടി മാത്രം !
ജോധ്പൂര്‍ , വ്യാഴം, 6 ജൂലൈ 2017 (15:05 IST)
ലോകത്ത് പലതരത്തിലുള്ള കള്ളന്മാരെ കുറിച്ച് കേട്ടിട്ടുണ്ട്. മോഷ്ടിക്കാന്‍ പല വേഷങ്ങമിടുന്നവരെ പറ്റിയും കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു കള്ളനെ പറ്റി കേള്‍ക്കാന്‍ ഒരിക്കലും ഇടയില്ല. ഈ കള്ളന് സ്വര്‍ണ്ണം വേണ്ട പണവും വേണ്ട. വേണ്ടത് സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മാത്രം. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫലോഡി ഗ്രാമത്തിലാണ് നാട്ടുക്കാരുടെ ഉറക്കം കളയുന്ന സംഭവം നടക്കുന്നത്. പലരെയും മയക്കിയ ശേഷമാണ് ഈ കള്ളന്‍ മോഷണം നടത്തുന്നത്. 
 
ഇത്തരം ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചയാളാണ് ആശുപത്രി ജീവനക്കാരനായ ലഖന്‍. സംഭവത്തെ പറ്റി ഇയാള്‍ പറയുന്നത് ഇങ്ങനെ ഞാന്‍ രാത്രി ജോലിക്ക് പോയ സമയമാണ് വീട്ടില്‍ ഇങ്ങനൊരു സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് അസ്വഭാവിക ഗന്ധം വരികയും പിന്നാലെ എല്ലാവരും ബോധം കെടുകയും ചെയ്തു. 
 
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഉണര്‍ന്നപ്പോള്‍, വാതിലിന്റെ ചുവട്ടിലായി കുറച്ച് മുടി കിടക്കുന്നതു കണ്ടു. ഭാര്യയുടെ തലമുടിയുടെ ഒരുപിടി മുറിച്ചതായി ശ്രദ്ധയില്‍ പെട്ടു. ഈ സംഭവത്തിന് ശേഷം  രണ്ടു ദിവസം കഴിഞ്ഞാണ് താന്‍ ജോലിക്ക് പോയതെന്ന് ലഖന്‍ പറഞ്ഞു. ഇത്തരത്തിലുള്ള 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രദേശത്തെ പൊലീസ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങൾക്ക് തിരുത്തേണ്ടി വരും, പക്ഷേ ഈ മുറിവ് ഒരിക്കലും പരിഹരിക്കപ്പെടുന്നില്ല: കാവ്യ മാധവൻ