Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ നാണിച്ച് തലകുനിക്കണം; സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ 12കാരിക്ക് സംഭവിച്ചത്

സ്വാതന്ത്ര്യദിനത്തില്‍ 12കാരിക്ക് സംഭവിച്ചത് അറിയണം, തലകുനിക്കണം ഇന്ത്യ

ഇന്ത്യ നാണിച്ച് തലകുനിക്കണം; സ്വാതന്ത്ര്യദിന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ 12കാരിക്ക് സംഭവിച്ചത്
, ബുധന്‍, 16 ഓഗസ്റ്റ് 2017 (08:06 IST)
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ നാണിച്ച് തലകുനിക്കണം. രാജ്യമൊട്ടാകെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ചണ്ഢീഗഡില്‍ നടന്നത് അപമാനകരമായ സംഭവം. രാജ്യത്തെങ്ങും സ്ത്രീകളുടെ സുരക്ഷയെ ചൊല്ലി നേതാക്കള്‍ പ്രസംഗിക്കുന്നു, ചണ്ഢീഗഡിലെ 12കാരി പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു.
 
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി. വഴിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയി കുട്ടികളുടെ പാര്‍ക്കില്‍ വെച്ചാണ് പെണ്‍കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. വീട്ടിലെത്തിയ പെണ്‍കുട്ടി ഉടന്‍ സംഭവം മാതാപിതാക്കളെ 
അറിയിക്കുകയായിരുന്നു.
 
മതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വെഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കിയ ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴിയെടുത്തു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണ രേഖ ലംഘിച്ച് ലഡാക്കിലേക്ക് കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തുരത്തി ഇന്ത്യന്‍ സൈനികര്‍!