വികസിത രാഷ്‌ട്രങ്ങളായ അമേരിക്കയും മറ്റും ഇന്ത്യയിലേക്ക് നിരോധിക്കപ്പെട്ട മരുന്നുകള്‍ കയറ്റി അയക്കുകയാണെന്ന് സുപ്രീം കോടതി. രാജ്യം നിരോധിക്കപ്പെട്ട മരുന്നുകളുടെ ചവറ്റുകൂനയായി മാറിയിരിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
നിരോധിക്കപ്പെട്ട സിപ്രോഫോക്‍സാസിന്‍ ഉപയോഗിച്ചതു മൂലം എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുന്ന രോഗത്തിന് അടിമയായ മൂന്ന് വയസ്സുകാരന് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ചുക്കൊണ്ടാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും ഈ മരുന്ന് ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ജസ്റ്റിസ് ബി.എന്‍. അഗര്‍വാള്‍, ജി.എസ്.സിംഘ്‌വി എന്നിവര്‍ അടങ്ങുന്ന ബഞ്ച് ഓര്‍മ്മിപ്പിച്ചു.
‘അമേരിക്കയിലും യൂറോപ്പിലും നിരോധിച്ച മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നു. ഇവ മനുഷ്യരിലും മൃഗങ്ങളിലും ഒരു പോലെ ഉപയോഗിക്കുന്നു’-ജസ്റ്റിസ് സിംഘ്‌വി പറഞ്ഞു.
എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുന്ന അസുഖം ബാധിച്ച മൂന്ന് വയസ്സുകാരന് സിപ്രോഫോക്‍സാസിന്‍ മരുന്ന് നല്‍കിയ ഡോക്‍ടറെ ഉത്തര്‍പ്രദേശ് ഉപഭോക്തൃ കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നു.