Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു

റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി , ഞായര്‍, 30 ജൂലൈ 2017 (12:45 IST)
ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലെത്തിയ സിഐജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.
 
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചില ട്രെയിനുകളിലെ എസി കോച്ചുകളില്‍ പുതപ്പുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതായി സൂചന. പരീക്ഷണാടിസ്ഥാനത്തില്‍ പുതപ്പുകള്‍ മാറ്റുമ്പോള്‍ താപനില 24 ഡിഗ്രിയാക്കി ഉയര്‍ത്താനും പദ്ധതിയിടുന്നുണ്ട് ഇതോടെ പുതപ്പിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് സൂചന. നിലവില്‍ 19 ഡിഗ്രിയാണ് താപനില.
 
55 രൂപയോളം വരുന്ന പുതപ്പിന് 22 രൂപമാത്രമായിരുന്നു ഈടാക്കിയിരുന്നത്. റെയില്‍ മാര്‍ഗരേഖയില്‍ പറയുന്നതനുസരിച്ച് രണ്ട് മാസത്തില്‍ ഒരിക്കല്‍ പുതപ്പുകള്‍ കഴുകാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നടപ്പാക്കാറില്ല. ഇത്തരത്തിലുള്ള പരാതികള്‍ എത്തുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ റെയില്‍‌വേ തയ്യാറാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ആക്രമിക്കുമെന്ന കാര്യം അറിയാമായിരുന്നിട്ടും ആ നടന്മാര്‍ എന്തിനത് മറച്ചുവെച്ചു? ‘വേണ്ട’ എന്ന് ആരും പറഞ്ഞില്ല!