Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവര്‍ ഒരു പ്രത്യേക കള്ളന്മാരാണ്; ഇവരുടെ മോഷണത്തില്‍ ഒരു പ്രത്യേക രീതിയും ഉണ്ട്; ഹൈടെക്ക് കള്ളന്മാര്‍ പിടിയില്‍

ഇവര്‍ ഒരു പ്രത്യേക കള്ളന്മാരാണ്; സാധനങ്ങള്‍ മോഷ്ടിക്കാന്‍ ഇവര്‍ക്ക് ഒരു രീതിയുണ്ട്; അത് എന്താണെന്ന് അറിയണോ?

ഇവര്‍ ഒരു പ്രത്യേക കള്ളന്മാരാണ്; ഇവരുടെ മോഷണത്തില്‍ ഒരു പ്രത്യേക രീതിയും ഉണ്ട്; ഹൈടെക്ക് കള്ളന്മാര്‍ പിടിയില്‍
ന്യൂഡല്‍ഹി , ശനി, 3 ജൂണ്‍ 2017 (11:10 IST)
മോട്ടോര്‍ സൈക്കിളുകള്‍ മോഷ്ടിക്കും, സ്മാര്‍ട്ട്‌ഫോണുകള്‍ തട്ടിപ്പറിക്കും ശേഷം ഈ ഫോണുകളില്‍ നിന്ന് ഇ-കൊമേഴ്സ് സൈറ്റ് വഴി സാധനങ്ങൾ ബുക്ക് ചെയ്യുകയും ഇത് വിതരണം ചെയ്യാനെത്തുന്നവരെ കൊള്ളയടിക്കുകയും ചെയ്യും. ഇതാണ് ഈ കള്ളന്‍മാരുടെ പ്രത്യേകത.

ഡല്‍ഹിയിലാണ് ഇത്തരത്തില്‍ മോഷണം നടന്നത്. തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗ്‌റയില്‍ നിന്ന് ഇങ്ങനെ മോഷണം നടത്തിയ അഞ്ചംഗ കൗമാര സംഘത്തെ പൊലീസ് പിടികൂടി. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, വാച്ച്, ഷൂ തുടങ്ങിയ സാധനങ്ങളാണ് ഇവര്‍ ഓണ്‍ലൈനിലൂടെ വാങ്ങിയിരുന്നത്. 
 
ഓഡര്‍ നല്‍കുമ്പോള്‍ വ്യാജ വിലാസങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതിന് ശേഷം ഡെലിവറി ബോയിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച്  അക്രമിക്കുകയും കവര്‍ച്ച നടത്തുക ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. മെയ് 28 നു  ഒരു ഡെലിവറി വാന്‍ കൊള്ളയടിച്ചതിലാണ് ഇവര്‍ക്ക് പിഴച്ചത്. സാധനങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി ഈ വാന്‍ ഉപേക്ഷിച്ചു. വാന്‍ ഡ്രൈവറും സഹായിയും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു . തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനക്കാരിയെ ആറുദിവസം ക്രൂരമായി പീഡിപ്പിച്ചു, ജ്വല്ലറി ഉടമ ഒളിവില്‍; അറസ്റ്റിലായതോ പിതാവും !