Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പ്രണയ കഥ സൂപ്പറാണ്; മാതൃകയാക്കണം ഇവരെ

ഈ പ്രണയ കഥ അറിയാമോ?

ഈ പ്രണയ കഥ സൂപ്പറാണ്; മാതൃകയാക്കണം ഇവരെ
, വ്യാഴം, 18 മെയ് 2017 (14:08 IST)
വികലാംഗനായ യാചകന് സ്വന്തം ജീവിതം നല്‍കിയ ലൈംഗികത്തൊഴിലാളിയാണ് ഇന്ന് നവമാധ്യമങ്ങളുടെ ചര്‍ച്ച. പരസ്പരം താങ്ങും തണലുമായി കഴിയുന്ന ഇരുവരുടെ പ്രണയകഥ ഇന്ന് ലോകം മൊത്തം അറിയുന്നതാണ്. ലൈംഗികത്തൊഴിലാളിയായിരുന്ന രാജിയ ബീഗവും യാചകനായ അബ്ബാസ്മിയായുമാണ് ഈ പ്രണകഥയിലെ കഥാപാത്രങ്ങള്‍.
 
സൌന്ദര്യക്കുറവിന്റെയും സാമ്പത്തികക്കുറവിന്റെയും പോരായ്മകള്‍ ചൂണ്ടിക്കാണിച്ച് നിരന്തരം പോരടിക്കുന്ന ദമ്പതിമാര്‍ക്ക് ഇവര്‍ ഒരു മാതൃക തന്നെ. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിഎംബി ആകാശാണ് ഈ ദമ്പതികളുടെ ചിത്രം ലോകത്തെ പരിചയപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയാണ് ആകാശ് ഈ ചിത്രം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ ലോകം അറിഞ്ഞ ഇവരുടെ പ്രണയകഥ എങ്ങനെയാണ് തുടങ്ങിയതെന്ന് ആകാശ് പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാത്തിരിപ്പിന് വിരാമം; ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണ്‍ വിപണിയിലേക്ക് !