Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സുന്ദരിയുടെ ഒരു പോസ്റ്റിന് പ്രതിഫലം 66,000 ദിര്‍ഹം !

ഈ സുന്ദേരിയേ അറിയാമോ? ഈ യുവതിയുടെ ഒരു പോസ്റ്റിന് പ്രതിഫലം 66,000 ദിര്‍ഹം !

social media
, തിങ്കള്‍, 3 ജൂലൈ 2017 (08:34 IST)
ഹുദാ കട്ടനെ അറിയാതവര്‍ ആരും ഉണ്ടാകില്ല. ഹുദാ കട്ടന്‍ ഇതിന് മുമ്പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ടൈം മാസികയുടെ ഇന്റര്‍നെറ്റില്‍ ഏറ്റവും സ്വാധീനിക്കപ്പെടുന്ന വാര്‍ഷിക പട്ടികയില്‍ ഉള്‍പ്പെട്ടപ്പോഴാണ്. 
ഇതാ ഈ സുന്ദരിയെ തേടി മറ്റൊരു വിലാസം കൂടി. നവമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ ഏറ്റവും വലിയ പണക്കാരി എന്ന പേരും സ്വന്തമാക്കി. ഓരോ പോസ്റ്റിനും 66,000 ദിര്‍ഹം പ്രതിഫലം പറ്റുന്ന ഹുദയുടെ ബ്യൂട്ടി ടിപ്‌സുകള്‍ 20 ഇന്‍സ്റ്റാഗ്രാം യൂസര്‍മാരില്‍ ഒരാള്‍ വീതം പിന്തുടരാറുണ്ട്.
 
ഇന്റര്‍നെറ്റില്‍ സ്വാധീനിക്കപ്പെടുന്ന 25 പേരുടെ പട്ടികയാണ്  നേരത്തേ ടൈം മാഗസിന്‍ തയ്യാറാക്കിയത്. ഇതില്‍ പോപ്പ് താരം കാറ്റി പെറി, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, എഴുത്തുകാരി ജെ കെ റൗളിംഗ് തുടങ്ങിയവരും ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഗോള ശ്രദ്ധയും വാര്‍ത്തയും സൃഷ്ടിക്കാനുള്ള കഴിവിനെ മാനദണ്ഡമാക്കിയാണിത്. സെലിബ്രിട്ടികളേയും സ്വാധീനിക്കപ്പെടുന്നവരേയും തരം തിരിച്ചുള്ള പട്ടികയില്‍ സ്വാധീനിക്കപ്പെടുന്നവരുടെ പട്ടികയിലാണ് ഹുദയെത്തിയത്. സെലിബ്രിട്ടികളില്‍ പാട്ടുകാരി സെലീനാഗോമസാണ് ആദ്യമെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു; കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്ക്