Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങാന്‍ കിടന്ന ദമ്പതികള്‍ കണ്ണു തുറന്നപ്പോള്‍ കിണറ്റില്‍ !

ഉറങ്ങാന്‍ കിടന്ന ഭാര്യയും ഭര്‍ത്താവും കണ്ണു തുറന്നപ്പോള്‍ കിണറ്റില്‍

അപകടം
ചെന്നൈ , വ്യാഴം, 10 ഓഗസ്റ്റ് 2017 (13:31 IST)
രാത്രി ഉറങ്ങാന്‍ കിടന്നാല്‍ പിന്നീട് നേരം വെളുത്താല്‍ മാത്രമാണ് നമ്മള്‍ കണ്ണു തുറക്കുന്നത്. അതിനിടയില്‍ സംഭവിക്കുന്ന പല കാര്യങ്ങളും നമ്മള്‍ അറിഞ്ഞില്ലെന്നും വരാം. ചന്ദ്രശേഖരന്‍ എന്ന 69കാരന്‍ ഉറങ്ങാന്‍കിടന്നതായിരുന്നു പെട്ടന്നാണ് കിടപ്പുമുറിയുടെ ഒരു ഭാഗം ഭൂമിക്കടിയിലേക്ക് താഴുന്നുപോയത്. രണ്ട് നിലകളിലായി ആറുവീടുകള്‍ ഈ കെട്ടിടത്തിലുണ്ട്. അതില്‍ താഴത്തെ നിലയില്‍ താമസിച്ച ചന്ദ്രശേഖരനും ഭാര്യയുമാണ് അപകടത്തില്‍പ്പെട്ടത്.
 
ഇവരുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പത്ത് അടി താഴ്ചയിലേക്ക് വീണുപ്പോയ ചന്ദ്രശേഖരനെയും ഭാര്യയെയും ഏണി ഇറക്കിയാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണര്‍ നികത്തിയായിരുന്നു നാലുവര്‍ഷം മുന്‍പ് ഇവിടെ കെട്ടിടം പണിതത്. കിണര്‍ നന്നായി മൂടാത്തതാണ് കെട്ടിടം താഴ്ന്നു പോകാനുള്ള കാരണമായി അഗ്നിശമന സേന ചൂണ്ടികാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ഷകരെ പോരാളികളാക്കിയ പഴശ്ശിരാജ