ഏഴ് നടന്മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറണ്ടോ?
നടന്മാര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ്
നവമാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ ഏഴ് തമിഴ് നടന്മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ ജാമ്യമില്ലാ അറസ്റ്റു വാറണ്ട്.
സംഭവത്തില്‍ സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്. 2009 ലെ കേസില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചത്.