Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍

ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍
ചെന്നൈ , വ്യാഴം, 2 നവം‌ബര്‍ 2017 (09:23 IST)
ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐപിഎസ് ഓഫീസര്‍ സഫീര്‍ കരീമിനെയും സഹായിച്ച ഭാര്യയെയും ജയിലില്‍ അടച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാജറാക്കിയിരുന്നു.
 
ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ബ്ലൂടൂത്ത് വഴി ഭാര്യ ജോയ്‌സി സഫീറിനു ഉത്തരങ്ങള്‍ പറഞ്ഞു കൊടുത്തത്. ഹൈദരാബാദില്‍ വച്ചാണ് ജോയ്‌സിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 
 
സഫീറിനെയും ജോയ്‌സിയെയും മാത്രമല്ല ഇവരുടെ കുഞ്ഞിനെയും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. സഫീറിന്റെയും ജോയ്‌സിയുടെയും മകള്‍ക്ക് ഒരു വയസ് മാത്രമേയുള്ളൂ. മുലകുടി മാറാത്തതിനാലാണ് കുഞ്ഞിനെ അമ്മയ്‌ക്കൊപ്പം ജയിലില്‍ താമസിപ്പിച്ചത്.  2014ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ സഫീറിന് 112 റാങ്ക് ലഭിച്ചിരുന്നു. കോപ്പിയടിയില്‍ കുടുങ്ങിയതോടെ സഫീറിനെ സര്‍വീസില്‍ മാറ്റിയേക്കുമെന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍