ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏല്‍പ്പിച്ചത്: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് രാഹുല്‍ ഗാന്ധി

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (07:51 IST)
ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം, ജിഎസ്ടി, ‘ഗുജറാത്ത് മോഡൽ’ വികസനം, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് രാഹുല്‍ നടത്തിയത്.
 
സൗരാഷ്ട്രയിലെ റോഡ് ഷോയിലാണ് രാഹുല്‍ മോദിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകർക്ക് ഈ ആനുകൂല്യം നല്‍കുന്നില്ല? എന്തുകൊണ്ട് അവര്‍ക്ക് ഇളവ് നല്‍കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.
 
വ്യവസായികൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ വായ്പ മുടങ്ങിയ കർഷകർക്കു കിട്ടുന്നതു ജയിലാണെന്നും രാഹുൽ പറഞ്ഞു. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമല്ല, വ്യവസായികള്‍ക്കൊപ്പമാണെന്ന്
രാഹുല്‍ ഗാന്ധി ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ മൂന്നു ദിവസത്തെ പര്യടനമാണു രാഹുൽ നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷം; തിരുവനന്തപുരത്ത് എന്‍ഡിഎയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി

മൂന്ന് വലിയ പാര്‍ട്ടികളെ ഒറ്റയ്ക്ക് തകര്‍ത്തു; കണ്ണമ്മൂലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്റെ മിന്നുന്ന വിജയം

തലസ്ഥാനത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം; നഗരസഭ ബിജെപി പിടിച്ചെടുത്തതില്‍ ശശി തരൂരിന്റെ പ്രതികരണം

ജനവിധിയില്‍ നിന്ന് സര്‍ക്കാര്‍ പാഠങ്ങള്‍ പഠിക്കണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി ഭരിക്കും; എല്‍ഡിഎഫ്-യുഡിഎഫ് സഖ്യമില്ല

അടുത്ത ലേഖനം
Show comments