Webdunia - Bharat's app for daily news and videos

Install App

കണ്ണില്ലാത്ത ക്രൂരത; ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികളോട് വീട്ടില്‍ കയറി ചെയ്തത്...

യോഗി ആദിത്യനാഥ് രാജിവെച്ചില്ലെങ്കില്‍ കളി മാറും!

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (08:54 IST)
ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭിക്കാതെ 70ലധികം പേര്‍ മരിച്ച സംഭവത്തിലെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ ഞെട്ടിക്കുന്ന മറ്റൊരു സംഭവം. പത്തൊന്‍‌പതും പതിനെഴും വയസ്സുള്ള പെണ്‍കുട്ടികളെ വീടിനകത്ത് വെച്ച് പച്ചക്ക് കത്തിച്ചു. ബറേലിയിലെ ജഹാം‌ഗീര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . 
 
ബിജെപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം സംസ്ഥാനത്ത് നടന്ന ക്രൂരകൃത്യങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളെ അഞ്ജാതന്‍ തീയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 
 
നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചു. വീട്ടുകാര്‍ എത്തിയപ്പോഴേക്കും ആക്രമി ഓടിരക്ഷപെടുകയായിരുന്നു. ഇരുട്ടായതിനാല്‍ ആക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് ശത്രുക്കളാരും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments