Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലാപഭീതിയില്‍ പഞ്ചാബും ഹരിയാനയും; ബലാത്സംഗക്കേസിലെ വിധി കേള്‍ക്കാന്‍ 100 കാറുകളുടെ അകമ്പടിയോടെ ഗുര്‍മീത് കോടതിയിലേക്ക്

സ്ത്രീകളടക്കം ആയിരക്കണക്കിന് അനുയായികള്‍ ആണ് ആയുധവുമായി റോഡരുകില്‍ കാത്തിരിക്കുന്നത്

കലാപഭീതിയില്‍ പഞ്ചാബും ഹരിയാനയും; ബലാത്സംഗക്കേസിലെ വിധി കേള്‍ക്കാന്‍ 100 കാറുകളുടെ അകമ്പടിയോടെ ഗുര്‍മീത് കോടതിയിലേക്ക്
, വെള്ളി, 25 ഓഗസ്റ്റ് 2017 (12:20 IST)
ദേര സച്ച തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗക്കേസില്‍ കോടതി വിധി ഇന്ന് ഉച്ചയ്ക്ക് 2.30ന്. വിധി പറയാനിരിക്കെ കനത്ത അകമ്പടിയോടെ ഗുര്‍മീത് റാം റഹീം കോടതിയിലേക്ക് പുറപ്പെട്ടു. നൂറു കാറുകളുടെ അകമ്പടിയോടെയാണ് ഗുര്‍മീത് കോടതിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 
 
കേസില്‍ കോടതി വിധി റാം റഹീമിന് പ്രതികൂലമായാല്‍ പഞ്ചാബിലും ഹരിയാനയിലും കലാപമുണ്ടാകാന്‍ സാധ്യതയുണ്ട്. റാം റഹീം അനുകൂലികളായ സ്ത്രീകളടക്കം വരുന്ന അനുയായികള്‍ തെരുവില്‍ ആയുധവുമായി അണിനിരന്നിരിക്കുകയാണ്. റഹീമിനെ കോടതി കുറ്റവിമുക്തനാക്കണമെന്നാണ് ഇവരുടെയെല്ലാം ആവശ്യം. 
 
പ്രദേശത്ത് ബിഎസ്എഫ് ജവാന്മാരെ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ 15,000 അര്‍ധ സൈനികരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മുന്‍‌കരുതലായി സംസ്ഥാനങ്ങളിലേക്കുള്ള 29 ട്രെയിനുകള്‍ റദ്ദാക്കി. പതിനായിരക്കണക്കിനു വരുന്ന അനുയായികളെ തടയാന്‍ പൊലീസ് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
 
ഹരിയാന സിര്‍സിയിലെ ദേര ആശ്രമത്തിലെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്തുവെന്ന  കേസിലാണ് റാം റഹീമിനെതിരെ കോടതി നടപടികള്‍ തുടരുന്നത്. പഞ്ച്കുല പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. ചണ്ഡിഗഢിലെ ആശ്രമ തലസ്ഥാനത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ