Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

കന്നുകാലി വിൽപന നിയന്ത്രണ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തില്ല

കശാപ്പ് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി , വ്യാഴം, 15 ജൂണ്‍ 2017 (11:24 IST)
കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടയുന്ന കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതി സ്‌റ്റേ അനുവദിച്ചില്ല. വിജ്ഞാപനത്തില്‍ മേല്‍ കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം അതിന് മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  ജൂലായ് 11നാണ് ഈ കേസ് വീണ്ടും പരിഗണിക്കുക.  
 
കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ടശേഷം നടപടിയെടുക്കാം എന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്. വിഷയത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന ആവശ്യവും കോടതി തള്ളി. ഓള്‍ ഇന്ത്യ ജാമിയത്തുല്‍ ഖുറേഷ് ആക്ഷന്‍കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് അബ്ദുള്‍ ഫഹീം ഖുറേഷി, മലയാളിയായ സാബു സ്റ്റീഫന്‍ എന്നിവരാണ് ഇത്തരമൊരു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലവെട്ടുമെന്ന പ്രസ്താവന: യോഗാഗുരു ബാബ രാംദേവിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്