Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാടിന്റെ കരുത്തായ കടുവകള്‍ ഇല്ലാതാകുമ്പോള്‍...

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന മൃഗമാണ് കടുവ. ഇന്ത്യയുടെ ദേശീയ മൃഗമെന്ന സ്ഥാനം ഉണ്ടെങ്കിലും കടുവകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞ് വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നൂറ് വര്‍ഷങ്ങള്

കാടിന്റെ കരുത്തായ കടുവകള്‍ ഇല്ലാതാകുമ്പോള്‍...
, വെള്ളി, 22 ഏപ്രില്‍ 2016 (17:11 IST)
ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന മൃഗമാണ് കടുവ. ഇന്ത്യയുടെ ദേശീയ മൃഗമെന്ന സ്ഥാനം ഉണ്ടെങ്കിലും കടുവകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞ് വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്താകമാനം എട്ടു വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ കടുവകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 3400 കുറഞ്ഞിരിക്കുന്നു. വേള്‍ഡ് വൈല്‍ഡ് ഫണ്ട് തയാറാക്കിയ 2009 ലെ കണക്കെടുപ്പിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്. വംശനാശപ്പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കടുവകളെ ഉള്‍പ്പെടുത്തിയരിക്കുന്നത്.
 
webdunia
കേരളത്തില്‍ കടുവകളെ നരിയെന്നും തമിഴ്നാട്ടില്‍ വേങ്ങൈപ്പുലിയെന്നും വിളിക്കാറുണ്ട്. കാലുകളില്‍ കൂര്‍ത്തു മൂര്‍ത്ത നഖങ്ങളും വായില്‍ മൂര്‍ച്ചയേറിയ ദംഷ്ട്രകളും മാംസം കത്രികകൊണ്ടെന്നപോലെ മുറിക്കാന്‍ പറ്റുന്ന അണപ്പല്ലുകളുമുള്ള കടുവ ഒരു മാംസഭോജിക്കുവേണ്ട സകല ലക്ഷണങ്ങളും തികഞ്ഞ ജീവിയാണ്. സാധാരണ സസ്തനികളുടേതുപോലെ പരന്ന അണപ്പല്ലുകളല്ല കടുവയുടേത്. ബ്ലേഡുപോലുള്ള അഗ്രങ്ങളോടുകൂടിയതാണ്. മാംസത്തെ മുറിച്ചെടുക്കാന്‍ സഹായിക്കുന്നു. ഒരു ആണ്‍ കടുവയ്ക്ക് ശരാശരി മൂന്നര മീറ്റര്‍ വരെ നീളവും 220 കിലോയോളം ഭാരവുമുണ്ടായിരിക്കും. പെണ്‍ കടുവകള്‍ക്കാകട്ടെ 135 മുതല്‍ 195 കിലോഗ്രാം വരെയാണ് ഭാരം. 
 
webdunia
സാധാരണഗതിയില്‍ ഇന്തയിലെ കടുവകള്‍ മഴക്കാലം കഴിഞ്ഞാലുടനെയാണ് ഇണചേരുന്നത്. ഒറ്റ പ്രസവത്തില്‍ മൂന്നോ, നാലോ കുഞ്ഞുങ്ങളുണ്ടാവാം. പ്രസവം കഴിഞ്ഞയുടന്‍ കടുവക്കുഞ്ഞുങ്ങള്‍ക്ക് 
ഒന്നര കിലോഗ്രാമോളം തൂക്കമുണ്ടാകും. 7 മാസത്തിനു ശേഷം ഇരതേടാന്‍ തുടങ്ങുമെങ്കിലും രണ്ട് വര്‍ഷത്തോളം അമ്മയുടെ കൂടെ വേട്ടയാടല്‍ പരിശീലനമാണ്. 3 വയസ്സോടെ കടുവകള്‍ പ്രായപൂര്‍ത്തിയാവുന്നു.
 
webdunia
കടുവകളുടെ എണ്ണം കണ്ടുപിടിക്കുന്നതും പ്രത്യേക രീതിയിലാണ്. മണ്ണില്‍ പതിഞ്ഞ പാദമുദ്രയുടെ അടിസ്ഥാനത്തിലാണ് എണ്ണം കണക്കാക്കുന്നത്. കടുവകളുടെ പാദമുദ്രകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. നീളം, വീതി, വിരലടയാളം, തറയില്‍ പതിയുന്ന മുന്‍ഭാഗത്തിന്‍റെ വ്യത്യാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ എണ്ണം കണക്കാക്കാന്‍ കഴിയുന്നു. പാദമുദ്രനോക്കി കടുവ ആണോ പെണ്ണോ എന്നും തിരിച്ചറിയാം. പാദമുദ്ര സമചതുരമാണെങ്കില്‍ ആണും ദീര്‍ഘ ചതുരമാണെങ്കില്‍ പെണ്ണുമായിരിക്കും. 
 
webdunia
എന്നാല്‍ കടുവകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഇക്കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുണ്ട്. 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയ കണക്കില്‍ പറയുന്നത്. ഏകദേശം നൂറ്‌ വര്‍ഷത്തിനിടെ ആദ്യമായാണ്‌ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടാകുന്നത്‌. ഇന്ത്യ, ഭൂട്ടാന്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ്‌ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌. 
 
webdunia
‘പ്രോജക്‌റ്റ് ടൈഗര്‍’ എന്ന പേരില്‍ കടുവാ സംരണക്ഷണ പദ്ധതിക്കായി 380 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഈ തുക കാര്യക്ഷമായി വിനിയോഗിക്കുന്നില്ലാ എന്നതാണ് സത്യം. കേന്ദ്ര വനം, പരിസ്‌ഥിതി മന്ത്രാലയം കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദേശവും കടലാസില്‍ ഒതുങ്ങിക്കിടക്കുകയാണ്. കേരളത്തിലെ വയനാട്ടില്‍ അടക്കം നിരവധി കടുവാ ആക്രമണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന കടുവകളെ പിന്നീട് വെടി‌വെച്ച് കൊല്ലുന്നതാണ് പതിവ്. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും കടുവകള്‍ കാടിറങ്ങി വരുന്നതിന്റെ കാരണമാകുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam