Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിക്ക് വേണ്ടി മുസ്താഖ് പ്രതാപായി! - പ്രണയത്തിനു വേണ്ടി ഹിന്ദു യുവാവ് മതം മാറിയാല്‍ ആഹാ, മുസ്ലിം യുവതികളായാല്‍ ഓഹോ!

കാമുകിക്ക് വേണ്ടി മുസ്ലീം യുവാവ് ഹിന്ദുവായി

പ്രണയം
, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:56 IST)
പ്രണയിനിയെ വിവാഹം കഴിക്കുന്നതിനായി മുസ്ലിം യുവാവ് മതം മാറി ഹിന്ദുവായി. ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്.
ഹുബ്ബള്ളി ഷിരേവാഡ സ്വദേശിനിയായ വിജയലക്ഷ്മിയെയാണ് (21) മുസ്താഖ് വിവാഹം കഴിച്ചത്. വിജയലക്ഷ്മിയെ വിവാഹം ചെയ്യുന്നതിനാണ് മുസ്താഖ് മതം മാറിയതും. 
 
ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരം. രണ്ടു വീട്ടുകാര്‍ക്കും അറിയാമായിരുന്നു. വ്യത്യസ്ത മതമായതിനാല്‍ വിവാഹത്തിനോട് വീട്ടുകാര്‍ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പ്രണയത്തില്‍ നിന്നും പുറകോട്ടില്ലെന്ന് ഇരുവരും വ്യക്തമക്കിയതോടെ ഒടുവില്‍ ഹിന്ദു മഹാ സഭയാണ് വിവാഹ വേദി ഒരുക്കിയത്. 
 
ചടങ്ങിനിടെ മുതലിക് മുസ്താഖിന് പുതിയ പേരിട്ടു-പ്രതാപ്. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റച്ചടങ്ങും വിവാഹവും. സംഘപരിവാര്‍ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിന് കാര്‍മികത്വം വഹിച്ചത് ശ്രീരാമസേന ദേശീയ പ്രസിഡന്റ് പ്രമോദ് മുത്തലിക് ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിൻഗ്യ അഭയാര്‍ഥി പ്രശ്‌നം: മ്യാന്‍‌മറിനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം