Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയെ മറ്റാരും വിവാഹം കഴിക്കാതിരിക്കാന്‍ യുവാവ് ചെയ്തത് ഇങ്ങനെ !

കാമുകിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ കാണിച്ചത് ഇങ്ങനെ !

കാമുകിയെ മറ്റാരും വിവാഹം കഴിക്കാതിരിക്കാന്‍ യുവാവ് ചെയ്തത് ഇങ്ങനെ !
, ചൊവ്വ, 25 ജൂലൈ 2017 (15:18 IST)
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ മറ്റാരും വിവാഹം കഴിക്കാതിരിക്കാന്‍ യുവാവ് സുഹൃത്തുകളെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു. സംഭവമായി ബന്ധപ്പെട്ട് ഹര്‍പീത് സിങ് ഹാപ്പി എന്ന വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയേ മറ്റാരും വിവാഹം കഴിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
 
എന്നാല്‍ സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ കോളേജ് സഹപാഠിയായ ഹര്‍പീതുമായി പെൺകുട്ടി ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ ജുലൈ 20ന് പെണ്‍കുട്ടിയേ കൂട്ടി യുവാവ് പുറപ്പെടുകയായിരുന്നു. എന്നാല്‍ മാതാപിതാക്കളെ വിളിച്ചു കൊണ്ട് വരാമെന്ന് പറഞ്ഞ് ഹര്‍പീത് കുട്ടിയെ വഴിയില്‍ ഇറക്കി വിട്ടിട്ട് ഇയാള്‍ കടന്നു കളയുകയായിരുന്നു.
 
പിന്നീട് ഹര്‍പീതിന്റെ നിർദേശം പ്രകാരം സുഹൃത്തുകൾ സ്ഥലത്തെത്തുകയും പെൺകുട്ടിയെ തെറ്റിധരിപ്പിച്ച് മറ്റൊരിടത്തേക്ക് കെണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു.കൂട്ട ബലാത്സംഗം, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ടലില്‍ ബില്‍ നല്‍കാതെ മുങ്ങിയ ആ പൊലീസ് ഉദ്യോഗസ്ഥന്‍ തച്ചങ്കരിയെന്ന് സ്ഥിരീകരണം