സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട ഒഴിവാക്കണമെന്ന് അന്ത്യശാസനവുമായി ബിജെപി. ഛത്തീസഗ്ഢിലാണ് സംഭവം. വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന കുട്ടികളെ നിർബന്ധിച്ച്  മുട്ട കഴിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ബിജെപി ഭീഷണിയുമായി രംഗത്തെത്തിയത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	എന്നാൽ ബിജെപി ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ നിഷേധിച്ചു. കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട കൊടുക്കുന്നത്. മുട്ട വേണ്ട എന്നുള്ള കുട്ടികൾക്ക‌് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മുട്ട കഴിക്കണമെന്നത് ഒരു കുട്ടിയേയും നിർബന്ധിക്കുന്നില്ലെന്നും സർക്കാർ അറിയിച്ചു. ഒപ്പം ഇക്കാര്യങ്ങൾ രക്ഷകർത്താക്കളോട‌് നേരത്തേ വിശദീകരിച്ചിട്ടുള്ളതാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
	 
	കഴിഞ്ഞ ബിജെപി സർക്കാരിന്റെ കാലത്താണ് ഉച്ചഭക്ഷണത്തിൽ നിന്നും മുട്ട നിരോധിക്കുന്നത്. ആളുകളുടെ മത വിശ്വാസങ്ങളെ തകർക്കുമെന്ന് പറഞ്ഞായിരുന്നു അന്ന് ബിജെപിയുടെ നടപടി. എന്നാൽ ആറുമാസം മുമ്പ് അധികാരത്തിൽ എത്തിയ കോൺഗ്രസ് സർക്കാർ പദ്ധതി വീണ്ടും കൊണ്ടുവരികയായിരുന്നു.