കുട്ടിക്കാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കല്‍ക്കി കോച്ച്‌ലിന്‍
ന്യൂഡല്‍ഹി , ചൊവ്വ, 8 ഏപ്രില്‍ 2014 (14:47 IST)
കുട്ടിക്കാലത്ത് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ബോളിവുഡ് നടി കല്‍കി കോച്ച്‌ലിന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണ് പുറത്തുപറയാതിരുന്നതെന്നും കല്‍ക്കി പറഞ്ഞു. ദേവ് ഡി, യേ ജവാനി ഹേ ദീവാനി, സിന്ദഗി ന മിലേഗ ദുബാര തുടങ്ങിയ ചിത്രങ്ങളാണ് കല്‍കിയെ ശ്രദ്ധേയയാക്കിയത്. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഭാര്യയാണ്.തന്നെ സംബന്ധിച്ച് ഇത് ഒരു ദിവസത്തെ വാര്‍ത്തയല്ല. കുറേക്കാലമായി താന്‍ അനുഭവിച്ചുപോന്ന യാഥാര്‍ഥ്യമാണ്. നിരവധി സുഹൃത്തുക്കളും സമാനമായ സാഹചര്യം നേരിട്ടവരാണെന്നും കല്‍ക്കി പറഞ്ഞു.രാജ്യത്തെ 53 ശതമാനം പേരും കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാകുന്നു. ഇത് ഔദ്യോഗിക കണക്കാണ്. എന്നാല്‍ യാഥാര്‍ഥ കണക്ക് ഇതിലും അധികമായിരിക്കും. സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം മൂലം പലരും ഇക്കാര്യം തുറന്നുപറയാറില്ലെന്നും കല്‍ക്കി പറയുന്നു.
Follow Webdunia malayalam