Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടീശ്വരനായ വിവരമറിഞ്ഞ് ഞെട്ടി; മിഠായി കച്ചവടക്കാരന്റെ അക്കൗണ്ടില്‍ 18 കോടി

അടിച്ച് മോനെ ബമ്പര്‍....കോടീശ്വരനായ വിവരമറിഞ്ഞ് മിഠായി കച്ചവടക്കാരന്‍ ഞെട്ടി; പക്ഷേ...

കോടീശ്വരനായ വിവരമറിഞ്ഞ് ഞെട്ടി; മിഠായി കച്ചവടക്കാരന്റെ അക്കൗണ്ടില്‍ 18 കോടി
, തിങ്കള്‍, 5 ജൂണ്‍ 2017 (12:11 IST)
കോടീശ്വരനായതറിഞ്ഞ് ഞെട്ടി മിഠായി കച്ചവടക്കാരന്റെ അക്കൗണ്ടില്‍ വന്നത് 18 കോടി രൂപ. താന്‍ കോടീശ്വരനായ വിവരം കിഷോര്‍ ലാല്‍ എന്ന 30വയസ്സുകാരന്‍ അറിയുന്നത് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിക്കുമ്പോഴാണ്.
 
ചോക്ലേറ്റ് വീടുകള്‍ തോറും നടന്ന്  വില്‍പന നടത്തിയാണ് കിഷോര്‍ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. കൂറച്ച് നാളികള്‍ മുമ്പ് കിഷോര്‍ പട്ടണത്തിലെ ശ്രീ രേണുകാ മാതാ മള്‍ട്ടിസ്‌റ്റേറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയില്‍ അക്കൗണ്ട് തുറന്നിരുന്നു.
 
കുറച്ച് ദിവസം കൊണ്ട് അടുത്തിടെ കിഷോറിന് ആദായനികുതിവകുപ്പ് സമന്‍സ് നോട്ടീസ് അയച്ചു. ഏതാനും മാസങ്ങള്‍കൊണ്ട് താങ്കളുടെ അക്കൗണ്ടില്‍ 18,14,98,815 രൂപ നിക്ഷേപിക്കപ്പെട്ടിണ്ടുണ്ടെന്നും അത് സംശയാസ്പദമാണെന്നുമായിരുന്നു നോട്ടീസില്‍. 
 
എന്നാല്‍ ഇതേ തുടര്‍ന്ന് കിഷോര്‍ ആദായ നികുതി വകുപ്പിനെ സമീപിച്ചു. തന്റെ അക്കൗണ്ടില്‍ പണം വന്നതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് ഇയാള്‍ അധികൃതരെ ബോധ്യപ്പെടുത്തി. സംഭവത്തില്‍ ബാങ്കിന് പങ്കുണ്ടോയെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപണം; ഖത്തറുമായുള്ള ബന്ധം ഗൾഫ് രാജ്യങ്ങൾ അവസാനിപ്പിച്ചു