കോണ്‍ഗ്രസുമായി സഹകരണം വേണ്ടന്ന് സിപിഎം കേന്ദ്രകമ്മിറ്റി; ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടെയും ആവശ്യം തള്ളി

കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി

Webdunia
തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (12:31 IST)
ദേശീയ തലത്തിൽ കോണ്‍ഗ്രസുമായുള്ള ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. സീതാറാം യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം തള്ളിയാണ് കേന്ദ്രകമ്മിറ്റിയുടെ ഈ തീരുമാനം. വോട്ടെടുപ്പ് നടത്താതെയായിരുന്നു ഈ ധാരണയിൽ കേന്ദ്ര കമ്മിറ്റി എത്തിയതെന്നതും ശ്രദ്ധേയമായി. 
 
ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മതനിരപേക്ഷ സഖ്യത്തിനായി കോൺഗ്രസുമായി ബന്ധം ആവശ്യമാണെന്ന യെച്ചൂരിയുടെ നിലപാടിന് പ്രകാശ് കാരാട്ട് വിഭാഗം വഴങ്ങാതിരുന്നതോടെ കേന്ദ്ര കമ്മിറ്റിയിൽ വോട്ടെടുപ്പ് നടത്താമെന്ന വരെ കാര്യങ്ങൾ എത്തിയിരുന്നു. എന്നാൽ, അവസാനനിമിഷം യെച്ചൂരി പക്ഷം അയഞ്ഞതോടെയാണ് വോട്ടെടുപ്പ് ആവശ്യമില്ലാതായത്.  
 
കേന്ദ്ര കമ്മിറ്റിയുടെ ഭൂരിപക്ഷ പിന്തുണയും കാരാട്ട് വിഭാഗത്തിനായിരുന്നു ലഭിച്ചത്. അതേസമയം, പോളിറ്റ്ബ്യൂറോയിൽ വച്ച നയരേഖയിൽ മാറ്റം വരുത്താനും കേന്ദ്ര കമ്മിറ്റിയിൽ ധാരണയായിട്ടുണ്ട്. യോഗത്തിൽ കേരളഘടകത്തിന്റെ പിന്തുണയും കാരാട്ട് പക്ഷത്തിനാണ് ലഭിച്ചത്. 
 
വി.എസ്.അച്യുതാനന്ദൻ മാത്രമേ യെച്ചൂരിയെ പിന്തുണച്ചുള്ളൂ. മറ്റ് മതേതര പാർട്ടികളെ പോലെയല്ല കോൺഗ്രസെന്ന നിലപാടായിരുന്നു കാരാട്ട് മുന്നോട്ട് വച്ചത്. അതേസമയം, ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസ് ബന്ധമെന്ന ആവശ്യം വീണ്ടും ഉന്നയിക്കുമെന്ന് ബംഗാൾ ഘടകം അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments