Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തു: യെച്ചൂരി

കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് യെച്ചൂരി

കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തു: യെച്ചൂരി
ന്യൂഡല്‍ഹി , വ്യാഴം, 7 ജൂലൈ 2016 (19:26 IST)
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തതായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി സഹകരണം തുടരുമെന്നും യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയത്തില്‍ ശക്തമായ വിയോജിപ്പ് നിലനില്‍ക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ബന്ധത്തെ ന്യായീകരിച്ച് സീതാറാം യെച്ചൂരി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ഗുണം ചെയ്തു. വോട്ടിംഗ് ശതമാനത്തില്‍ തുടര്‍ന്നുകൊണ്ടിരുന്ന വലിയ ചോര്‍ച്ച തടയാന്‍ സഖ്യത്തിലൂടെ കഴിഞ്ഞു. തൃണമൂലിന്‍റെ ആക്രമണങ്ങളെ ചെറുക്കാനും സഖ്യത്തിലൂടെ സാധ്യമായി - സീതാറാം യെച്ചൂരി വ്യക്തമാക്കി.
 
കോണ്‍ഗ്രസുമായുള്ള സഖ്യം ഇനിയില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗ്രൂപ്പ് കളിക്കേണ്ടവര്‍ക്ക് പാര്‍ട്ടിവിട്ടു പോകാം: രാഹുല്‍ ഗാന്ധി