ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയം; ഭര്‍ത്താവ് ഭാര്യയെ കൊന്നു
പെണ്‍കുഞ്ഞാണെന്ന സംശയം; ഭര്‍ത്താവ് ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം ഞെക്കി പുറത്തെടുത്തു !
ഗര്‍ഭിണിയായ യുവതിയെയും ഗര്‍ഭസ്ഥ ശിശുവിനേയും ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഗര്‍ഭസ്ഥ ശിശു പെണ്‍കുഞ്ഞാണെന്ന സംശയത്തെ തുടര്‍ന്നാണ് ഏഴ് മാസം പ്രായമായ ഭ്രൂണത്തെ ഭര്‍ത്താവും ഭര്‍തൃ സഹോദരനും ചേര്‍ന്ന് പുറത്തെടുത്ത് ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവ് ഇര്‍വീന്ദര്‍ സിംഗ്, സഹോദരന്‍ നിര്‍മല്‍ സിംഗ് എന്നിവരാണ് യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വീടിന് സമീപത്ത് മറവുചെയ്തത്. ജൂണ്‍ 25 നായിരുന്നു ഈ സംഭവം നടന്നത്. യുവതിയുടെ കൈകൾ ബന്ധിച്ച ശേഷം ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസി നല്‍കുന്ന വിവരം.
സംഭവമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ കൊലക്കുറ്റത്തിനും യുവതിയുടെ സമ്മതിമില്ലാതെ ഗർഭഛിദ്രം നടത്തിയതിനും പൊലീസ് ഭർത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് ചെയ്തത്.