ഗുരു മഹോത്സവ് ചടങ്ങില്‍ സ്ത്രീകളെകൊണ്ട് കാല് കഴുകിച്ചു; ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി വിവാദത്തില്‍
ഗുരു മഹോത്സവ് ചടങ്ങില്‍ സ്ത്രീകളെകൊണ്ട് കാല് കഴുകിച്ചു; മുഖ്യമന്ത്രി വിവാദത്തില്‍
ഗുരു മഹോത്സവ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഝാര്‍ണ്ഡ് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ രഘുബര്‍ ദാസ് സ്ത്രീകളെ കൊണ്ട് കഴുകിച്ചത് വിവാദത്തില്‍. മുഖ്യമന്ത്രിയുടെ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം മാപ്പുപറയണമെന്നും കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആവശ്യപ്പെട്ടു.
മന്ത്രിയുടെ ഈ പ്രവര്‍ത്തി സ്ത്രീ വിരുദ്ധ നിലപാട് പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വനിതാ പ്രവര്‍ത്തക സന്ധ്യ പ്രതികരിച്ചു. ഒരു മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന് എങ്ങനെ ഇത് ചെയ്യാന്‍ കഴിഞ്ഞു. ഇത്തരം പരിപാടിയില്‍ അദ്ദേഹം എന്തിന് പങ്കെടുത്തുവെന്നും അവര്‍ ചോദിച്ചു. സ്ത്രീ വിരുദ്ധ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മാത്രമേ ഇതുകൊണ്ട് സാധിക്കൂവെന്നും അവര്‍ പറഞ്ഞു. പൂക്കള്‍ നിറച്ച താലത്തില്‍ കയറിനിന്ന ദാസിന്റെ പാദങ്ങള്‍ സ്ത്രീകള്‍ കഴുകുന്ന ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്.