Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുല്‍ബര്‍ഗ റാഗിങ്ങ് കേസ്: കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു, കോളജിലോ ഹോസ്റ്റലിലോ റാഗിങ്ങ് നടന്നിട്ടില്ല - സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്

ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ റാഗിങ്ങ് നടന്നിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്

ഗുല്‍ബര്‍ഗ റാഗിങ്ങ് കേസ്: കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു, കോളജിലോ ഹോസ്റ്റലിലോ റാഗിങ്ങ് നടന്നിട്ടില്ല - സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്
ബംഗളൂരു , ബുധന്‍, 29 ജൂണ്‍ 2016 (09:33 IST)
ഗുല്‍ബര്‍ഗയിലെ നഴ്സിങ്ങ് കോളജില്‍ റാഗിങ്ങ് നടന്നിട്ടില്ലെന്നും കുടുംബ പ്രശ്നങ്ങള്‍മൂലം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും രാജീവ് ഗാന്ധി സര്‍വകലാശാല സമിതി റിപ്പോര്‍ട്ട്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തുന്നതിനായി വൈസ് ചാന്‍സലര്‍ നിയമിച്ച രണ്ടംഗ സമിതിയാണ് ഇക്കാര്യങ്ങള്‍ സമ്പന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
 
ഗുല്‍ബര്‍ഗയിലെ അല്‍ഖമര്‍ നഴ്സിങ്ങ് കോളജിലാണ് മലയാളി വിദ്യാര്‍ഥിനിയായ അശ്വതി റാഗിങ്ങിനിരയായത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുന്നതിന് നാലു ദിവസം മുമ്പായിരുന്നു വൈസ് ചാന്‍സലര്‍ രണ്ടംഗസമിതിയെ നിയമിച്ചത്. ഇവര്‍ കോളജിലും റാഗിങ്ങ് നടന്നുവെന്ന് പറയപ്പെടുന്ന ഹോസ്റ്റലിലുമത്തെി തെളിവെടുത്തു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ കെ എസ് രവീന്ദ്രനാഥാണ് ഇത്തരമൊരു കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. 
 
ആദ്യം മുതല്‍ തന്നെ ഈ സംഭവം ആത്മഹത്യാ ശ്രമമാണെന്ന നിലപാടിലായിരുന്നു കോളജ് അധികൃതര്‍. അതേസമയം, കോളേജ് ചെയര്‍മാന്‍ മുന്‍ മന്ത്രി ഖമറുല്‍ ഇസ്ലാം അശ്വതി റാഗിങ്ങിന് ഇരയായതായി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ പ്രതികള്‍ ഗുല്‍ബര്‍ഗ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഈ പെണ്‍കുട്ടികളുടെ ജാമ്യാപേക്ഷ ഇന്ന് ഗുല്‍ബര്‍ഗ സെഷന്‍സ് കോടതി പരിഗണിക്കും.
 
ഇതേ കേസിലെ മറ്റൊരു പ്രതിയും കോട്ടയം സ്വദേശിനിയുമായ ശില്‍പ ജോസിനെ ഇതുവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ശില്‍പയെ പിടികൂടാന്‍ കര്‍ണാടക പൊലീസിന്റെ അന്വേഷണസംഘം ഇപ്പോളും കേരളത്തില്‍ തുടരുകയാണ്. റാഗിങ്ങിനെ തുടര്‍ന്ന് അന്നനാളത്തില്‍ പൊള്ളലേറ്റ മലപ്പുറം എടപ്പാള്‍ സ്വദേശിനിയായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‍സഭാ തെരഞ്ഞെടുപ്പിനു ശേഷം സട കൊഴിഞ്ഞ സിംഹമാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ്