Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുല്‍ബര്‍ഗ സോസൈറ്റി കൂട്ടക്കൊലക്കേസ്: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെ വിട്ടു

ഗുജറാത്ത് കൂട്ടൊക്കൊലയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ സോസൈറ്റി കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് കോടതി വിധി പ്രസ്താവിച്ചു.

ഗുല്‍ബര്‍ഗ സോസൈറ്റി കൂട്ടക്കൊലക്കേസ്: 24 പേര്‍ കുറ്റക്കാര്‍; 36 പേരെ വെറുതെ വിട്ടു
അഹമ്മദാബാദ് , വ്യാഴം, 2 ജൂണ്‍ 2016 (12:07 IST)
ഗുജറാത്ത് കൂട്ടൊക്കൊലയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ സോസൈറ്റി കൂട്ടക്കൊലക്കേസില്‍ അഹമ്മദാബാദ് കോടതി വിധി പ്രസ്താവിച്ചു. കേസില്‍ 24 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ ബി ജെ പി നേതാവ് വിപിൻ പട്ടേൽ ഉൾപ്പെടെ 36 പേരെ വെറുതേവിട്ടു.  കേസില്‍ ആകെ 66 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. കുറ്റക്കാരായി കോടതി കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി കോടതി കണ്ടെത്തി. ബാക്കിയുള്ള 13 പേര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമാണ് തെളിഞ്ഞത്. 
 
സുപ്രീം കോടതിയുടെ നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെൽവാദ് നേതൃത്വം നൽകുന്ന സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയെ സമീപിച്ചത്. കലാപത്തിന്റെ ഇരകളായ 570 സാക്ഷികളെയാണു സിജെപി കോടതിയിലെത്തിച്ചത്. 2002ലെ കലാപത്തിൽ ഗുൽബർഗ് സൊസൈറ്റിയിൽ നടന്ന അക്രമത്തിൽ 69 പേരാണു കൊല്ലപ്പെട്ടത്. 31 പേരെ കാണാതായി. കോൺഗ്രസ് എം പിയായിരുന്ന എഹ്സാൻ ജാഫ്രി ഈ അക്രമത്തിനിടെയാണു ക്രൂരമായി കൊലചെയ്യപ്പെട്ടത്.
 
കുറ്റക്കാര്‍ക്കെതിരെ തിങ്കളാഴ്ച കോടതി ശിക്ഷ വിധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കുന്നത് ബിജെപിക്ക് അച്ഛേ ദിന്‍: സ്മൃതി ഇറാനി