ഗുജറാത്ത് വികസന പാതയിലാണെന്ന് പ്രധാനമന്ത്രി; ആദ്യ കാലങ്ങളിലെ വികസനം തടഞ്ഞത് മുന്‍ കേന്ദ്രസര്ക്കാരുകളെന്ന് വിമര്‍ശനം
ഗുജറാത്തിന്റെ വികസനത്തെ ശരിയായ പാതയിലെത്തിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി
ഗുജറാത്തിന്റെ വികസനത്തെ ശരിയായ പാതയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ കേന്ദ്രസർക്കാരുകൾ തടസപ്പെടുത്തിയ പല വികസന പ്രവര്‍ത്തങ്ങളും സംസ്ഥാനത്ത് കൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞെന്നും മോദി പറഞ്ഞു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന വേളയില്‍ നിരവധി തടസങ്ങളാണ് കേന്ദ്രത്തിൽനിന്നും ഉണ്ടായത്. സംസ്ഥാനത്തിന്റെ വികസനത്തെ തടയാനായിരുന്നു അന്ന് കേന്ദ്രം ശ്രമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു
ഭവ്നഗറിലെ ഖോഗയില്നിന്ന് കാംബേ ഉൾക്കടലിലെ ബറോച്ചിലേക്കുള്ള ഫെറിബോട്ട് സർവീസിnte ആദ്യഘട്ട ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. 615 കോടി രൂപയാണ് റോ-റോ എന്നറിയപ്പെടുന്ന പദ്ധതിയുടെ മൊത്തം ചെലവ്. ഡിസംബറിൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണു വമ്പൻ പദ്ധതികളു മായുള്ള മോദിയുടെ ഈ സന്ദർശനം.