Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി
ന്യൂഡൽഹി , ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (14:49 IST)
ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി സുപ്രീംകോടതി. അക്രമം അഴിച്ചുവിടുന്ന ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണം. അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

ഗോസംരക്ഷകർക്കെതിരെ നടപടിയെടുക്കുന്നതിനായി ഏഴു ദിവസത്തിനുള്ളിൽ ഓരോ ജില്ലയിലും പ്രത്യേക ദൗത്യസേനകൾ രൂപീകരിക്കാനും സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ഉത്തരവിട്ടു.

ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർ‌ദേശം നൽകണമെന്നു പറഞ്ഞ കോടതി ജില്ലാ പൊലീസ് മേധാവിമാരെ ഇത്തരം അതിക്രമങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർമാരാക്കമെന്നും വ്യക്തമാക്കി. ഗോ സംരക്ഷകരെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്നവരെയും ശക്തമായി നേരിടാനും സുപ്രീംകോടതി നിർദേശിച്ചു.

ഓരോ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും കൂടിയാലോചിച്ച് ഇത്തരം സംഭവങ്ങൾക്ക് തടയിടാനും നിർദേശം നൽകി. എന്തു നടപടി സ്വീകരിച്ചായാലും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നാണ് കർശന നിർദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയറാമും ആന്റണി പെരുമ്പാവൂരും എത്തിയ ദിവസം ശരിയായില്ല‍, പണി കിട്ടുക ദിലീപിനു മാത്രമല്ല? അവരും കുടുങ്ങും!