Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചട്ടങ്ങളില്‍ ഭേദഗതി, ഇനി ഐ‌ഐ‌എമ്മുകളില്‍ എം ബി എ!

ഐ‌ഐ‌എമ്മുകളില്‍ എം ബി എ: ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ചട്ടങ്ങളില്‍ ഭേദഗതി, ഇനി ഐ‌ഐ‌എമ്മുകളില്‍ എം ബി എ!
ന്യൂഡല്‍ഹി , ചൊവ്വ, 24 ജനുവരി 2017 (19:53 IST)
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജുമെന്‍റുകളില്‍ ഇനി എം ബി എ. ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഇതുസംബന്ധിച്ച പുതിയ ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ഐ‌ഐ‌എമ്മുകള്‍ക്ക് സ്റ്റാട്യൂട്ടറി പദവി നല്‍കുന്ന ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
 
ഇപ്പോഴുള്ള പിജിഡിബിഎം കോഴ്സിന് പകരം​എംബിഎ ഡിഗ്രി നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. പാര്‍ലമെന്‍റിന്‍റെ ബജറ്റ്​സമ്മേളനത്തില്‍ മാനവവിഭവ​ശേഷി വകുപ്പ്​ഈ ബില്‍ അവതരിപ്പിക്കും.
 
ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഐ ഐ എം ഡയറക്‌ടര്‍ക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത വ്യക്തിയെക്കാണ്ട് അന്വേഷണം നടത്താനുള്ള അനുമതി ഗവേണിംഗ് ബോര്‍ഡിന് നല്‍കിക്കൊണ്ടുള്ള വകുപ്പും പുതിയ ബില്ലിലുണ്ട്. നിലവില്‍ 20 ഐ ഐ എമ്മുകളാണ്​രാജ്യത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഇന്ത്യയിലെ ദാവൂദ് ഇബ്രാഹിമോ ?; ബിജെപി നേതാവിന്റെ പ്രസ്‌താവന വൈറലാകുന്നു