Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിതര്‍ക്ക് നേരെ വീണ്ടും ആക്രമണം

ഗുജറാത്തില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ദളിതുകള്‍ക്ക് നേരെ വീണ്ടും ആക്രമണം

ചത്ത പശുവിന്റെ തോലുരിച്ചതിന്  ദളിതര്‍ക്ക് നേരെ വീണ്ടും ആക്രമണം
വഡോദര , ബുധന്‍, 16 ഓഗസ്റ്റ് 2017 (09:07 IST)
ചത്ത പശുവിന്റെ തോലുരിച്ചതിന് ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ദളിത് മാതാവിനും മകനും മര്‍ദ്ദനം. മണിബെന്‍ മകനായ ശൈലേഷ് രോഹിത് എന്നിവരെയാണ് സ്ഥലത്തെ ക്ഷത്രീയ സമുദായമായ ദര്‍ബാറില്‍ പെട്ട ഇരുപതംഗ സംഘം മര്‍ദിച്ചത്. 
 
ആനന്ദിലെ കസോര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് അക്രമണം ഉണ്ടായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരെയും 20 മിനിട്ടോളം തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സംഘത്തിലെ 5 പേരുടെ വിവരങ്ങള്‍ നല്‍കി ശൈലേഷ് പൊലീസിന് ശനിയാഴ്ച തന്നെ പരാതി നല്‍കിയിരുന്നു. പശുവിന്റെ തോലുരിക്കുന്നത് ദുര്‍ഗന്ധം പരത്തുന്നുവെന്ന് ആരോപിച്ച് രോഹിത് വാസിലെ വീട്ടിലെത്തിയാണ് ഇവര്‍ തങ്ങളെ മര്‍ദിച്ചതെന്ന് ശൈലേഷ് പരാതിയില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് സൊചിത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ സൌമ്യ വധക്കേസിലെ സത്യം പുറത്തായി! വിശ്വസിക്കാനാകാതെ കോടതി