Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിന്നമ്മ ഒറ്റപ്പെടുന്നു; 40 എം‌എ‌മാര്‍ പാര്‍ട്ടിവിടും; ഇത് പനീര്‍‌സെല്‍‌വത്തിന്‍റെ കളിയോ?

തമിഴ്നാട്ടില്‍ വന്‍ പ്രതിസന്ധി; 40 അണ്ണാ ഡി‌എം‌കെ എം എല്‍ എമാര്‍ പാര്‍ട്ടിവിടുന്നു!

ചിന്നമ്മ ഒറ്റപ്പെടുന്നു; 40 എം‌എ‌മാര്‍ പാര്‍ട്ടിവിടും; ഇത് പനീര്‍‌സെല്‍‌വത്തിന്‍റെ കളിയോ?
ചെന്നൈ , ചൊവ്വ, 7 ഫെബ്രുവരി 2017 (11:47 IST)
ശശികലയെ നേതാവായി തെരഞ്ഞെടുത്തതില്‍ അണ്ണാ ഡി എം കെയ്ക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. 40 എം എല്‍ എമാര്‍ പാര്‍ട്ടിവിടാനൊരുങ്ങുന്നതായി വിവരം. ഇവര്‍ ഡിഎംകെ നേതൃത്വവുമായി പലതവണ അനൌദ്യോഗിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്.
 
എന്നാല്‍ ഇതെല്ലാം സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പനീര്‍‌ശെല്‍‌വത്തിന്‍റെ കളിയാണെന്നാണ് ചില രാഷ്ട്രീയനിരീക്ഷകരെങ്കിലും അഭിപ്രായപ്പെടുന്നത്. പനീര്‍ശെല്‍‌വം വീണ്ടും നയിക്കാന്‍ തയ്യാറായാല്‍ പാര്‍ട്ടിയിലെ പ്രതിസന്ധി ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഒരു പൊട്ടിത്തെറിയിലേക്ക് നീണ്ടാല്‍ തമിഴ്‌നാട്ടില്‍ വന്‍ ഭരണപ്രതിസന്ധിയുണ്ടാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
 
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക എന്നത് അത്ര വേഗത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് ഇപ്പോള്‍ ശശികല ക്യാമ്പിനും ബോധ്യമായിക്കഴിഞ്ഞു. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന മാരത്തോണ്‍ ചര്‍ച്ചകളിലാണ് ചിന്നമ്മ ക്യാമ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യുന്നതില്‍ എതിര്‍പ്പുമായി സ്പീക്കര്‍