ചിന്നമ്മ പണിതുടങ്ങി; പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി 19 എംഎല്‍എമാര്‍ - ആശങ്കയൊഴിയാതെ തമിഴകം

പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി 19 എംഎല്‍എമാര്‍ - ആശങ്കയൊഴിയാതെ തമിഴകം

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (12:34 IST)
വികെ ശശികലയെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ശശികലയുടെ മരുമകന്‍ ടിടിവി ദിനകരന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യം അറിയിച്ചത്. 
 
അതേസമയം തിങ്കളാഴ്ച  എടപ്പാടി പളനിസ്വാമിയുടെയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ രണ്ട് പക്ഷങ്ങള്‍ ലയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ശശികലയെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കുകയും ചെയ്തു. ലയനത്തെ തുടര്‍ന്ന് അന്ന് വൈകിട്ട് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 
 
എന്നാല്‍  ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് ദിനകന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഗവര്‍ണറെ അറിയിച്ചത്. 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയില്‍ 134 അംഗങ്ങളാണ് ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ഉള്ളത് സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 117 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. എന്നാല്‍  19 പേര്‍ പിന്തുണ പിന്‍വലിച്ചാല്‍ 115 പേരുടെ പിന്തുണ മാത്രമേ മന്ത്രിസഭക്ക് ലഭിക്കുക ലഭിക്കുകയുള്ളൂ.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments