Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെയ്യാത്ത ബലാത്സംഗത്തിന് എട്ട് വര്‍ഷം തടവുശിക്ഷ ; ശേഷം ദളിത് യുവാവ് ചെയ്തത് ഇങ്ങനെ

ചെയ്യാത്ത ബലാത്സംഗത്തിന് എട്ട് വര്‍ഷം തടവുശിക്ഷയോ?

ചെയ്യാത്ത ബലാത്സംഗത്തിന് എട്ട് വര്‍ഷം തടവുശിക്ഷ ; ശേഷം ദളിത് യുവാവ് ചെയ്തത് ഇങ്ങനെ
ന്യൂഡല്‍ഹി , ബുധന്‍, 24 മെയ് 2017 (14:48 IST)
ബലാത്സംഗക്കേസില്‍ എട്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച നിരപരാധിയായ ദളിത് യുവാവ് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. സത്യബാബു എന്നയാളാണ് നഷ്ടപരിഹാരം  ആവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചത്. 
 
2007ല്‍ വിജയവാഡയില്‍ ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരിക്കെ 17 കാരി ആയിഷമീര കൊല്ലപ്പെട്ടത്. ഹോസ്റ്റലിലെ കുളിമുറിയില്‍ അനേകം കത്തിക്കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം സത്യബാബുവിനെ പൊലിസ് കുറ്റം സമ്മതിച്ചെന്ന് അവകാശപ്പെട്ട് അറസ്റ്റ് ചെയ്തു. 
 
എന്നാല്‍ ഇയാളല്ല യഥാര്‍ത്ഥ പ്രതിയെന്ന് അയിഷയുടെ ബന്ധുക്കളും കുടുംബവും സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞെങ്കിലും പൊലീസ് ആ അഭിപ്രായത്തെ മാനിച്ചില്ല. ബലപ്രയോഗവും ക്രൂരമായ മര്‍ദ്ദനവും കുറ്റം സമ്മതിപ്പിക്കാന്‍ നടത്തി. 
 
സമ്മതിക്കാതിരുന്നപ്പോള്‍ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും സത്യബാബു പറഞ്ഞു . ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ  കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്നും മീരയുടെ കുടുംബത്തിനും നീതി ലഭിക്കണമെന്നു സത്യബാബു പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഖ്യം വേണ്ട എന്നത് സിപിഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ല, ഇന്നത്തെ കോണ്‍ഗ്രസാണ് നാളത്തെ ബിജെപി: ആന്റണിക്കെതിരെ കോടിയേരി