Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിന്‍ ടിക്കറ്റ് ഇനി കടമായി ലഭിക്കും ?; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റയില്‍‌വെ

ട്രെയിനില്‍ ഇനി കടമായി ടിക്കറ്റ്!

ട്രെയിന്‍ ടിക്കറ്റ് ഇനി കടമായി ലഭിക്കും ?; പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റയില്‍‌വെ
പാലക്കാട് , ചൊവ്വ, 6 ജൂണ്‍ 2017 (12:10 IST)
വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ റയില്‍‌വെ. കഴിഞ്ഞ ദിവസം വൈറ്റിങ്ങ് ലിസ്റ്റ് ഒഴിവാക്കിയ തീരുമാനത്തിനു ശേഷം ഇപ്പോള്‍ ഇതാ പണം നല്‍കാതെ കടമായി ടിക്കറ്റ് നല്‍കാനുള്ള പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാന്‍ റെയില്‍വേ ഒരുങ്ങുന്നു. എന്നാല്‍ ഐര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കു മാത്രമേ ഈ ലഭിക്കുകയുള്ളൂവെന്നും റയില്‍‌വെ അറിയിച്ചു. 
 
സ്ലീപ്പര്‍, എസി എന്നീ ക്ലാസുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ പുതിയ ഈ സംവിധാനം പരീക്ഷിക്കുക. ഇതു വിജയകരമായാല്‍ മറ്റുള്ളവയിലേക്കും വ്യാപിപ്പിക്കാനാണ് റെയില്‍വേയുടെ നീക്കം. യാത്ര ചെയ്യുന്നതിന്റെ അഞ്ചു ദിവസം മുമ്പെങ്കിലും ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം. അപ്പോള്‍ കൈവശം പണമില്ലെങ്കില്‍ 14 ദിവസത്തിനുള്ളില്‍ ഇതു നല്‍കിയാല്‍ മതിയെന്നും റെയില്‍വേ വ്യക്തമാക്കുന്നു.
 
കടമായി ടിക്കറ്റെന്ന ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ പാന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമായിരിക്കണമെന്നും നിര്‍ദേശമുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഇപേലേറ്റര്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഒടിപി ഉപയോഗിച്ചാണ് യാത്രക്കാര്‍ക്ക് ഈ പുതിയ സൗകര്യമൊരുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭര്‍ത്താവിന്റെ പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയെയും മകളയെയും പൊലീസ് സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെടുത്തി