Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട് തിയേറ്റര്‍ സമരം: പ്രശ്നം ഉടന്‍ പരിഹരക്കണമെന്ന് സ്റ്റൈല്‍ മന്നല്‍

സ്റ്റൈല്‍ മന്നല്‍ രംഗത്ത്; ഇനി സമരം അവസാനിക്കും !

തമിഴ്‌നാട് തിയേറ്റര്‍ സമരം:  പ്രശ്നം ഉടന്‍ പരിഹരക്കണമെന്ന് സ്റ്റൈല്‍ മന്നല്‍
ചെന്നൈ , ബുധന്‍, 5 ജൂലൈ 2017 (11:30 IST)
ജിഎസ്ടിയില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ പ്രശനം എത്രയും പെട്ടന്ന് പരിഹരക്കണമെന്ന് രാജനീകാന്ത്. 
28 ശതമാനം ജിഎസ്ടിക്ക് പുറമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായാണ് രജനീകാന്ത് രംഗത്തെത്തിയത്.
 
സിനിമാ മേഖലയെ ബാധിക്കുന്ന ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് രജനാകാന്ത് ട്വീറ്റ് ചെയ്തു. രജനീകാന്തിന് മുന്‍പ് കമലഹാസനും ഈ വിഷയം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമക്ക് പുതിയതായി ചുമത്തുന്ന നികുതിയെ എതിര്‍ക്കാനാണ് അയല്‍ സംസ്ഥാനങ്ങള്‍ ശ്രമിച്ചത്. എന്നാല്‍  തമിഴ്നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് ഗുണകരമാകുന്ന ഇടപെടലുകള്‍ നടത്തിയില്ലെന്ന് കമലഹാസന്‍ ആരോപിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരയുടെ കൂടെ തന്നെയാണ് ‘അമ്മ’; മുകേഷിന്റെയും ഗണേഷിന്റെയും പെരുമാറ്റം തന്റെ ഇമേജ് ഇല്ലാതാക്കി: ഇന്നസെന്റ്