Select Your Language

Notifications

webdunia
webdunia
webdunia
webdunia

തല്‍ക്കാലം എന്നെ ജോലി ചെയ്യാന്‍ അനുവദിക്കൂ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാം: രജനികാന്ത്

രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്ന് സ്റ്റൈല്‍ മന്നന്‍

തല്‍ക്കാലം എന്നെ ജോലി ചെയ്യാന്‍ അനുവദിക്കൂ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാം: രജനികാന്ത്
ചെന്നൈ , ഞായര്‍, 28 മെയ് 2017 (09:37 IST)
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിഷയത്തില്‍ പ്രതികരണവുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തല്‍ക്കാലം തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രാഷ്ട്രീയ പ്രവേശനത്തെകുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.  രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തമിഴകത്ത് സജീവമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ പ്രതികരണം താരം നടത്തിയത്.
 
അതേസമയം, രജനീകാന്ത് ജൂലൈയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. രജനിയുടെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദിനെ ഉദ്ധരിച്ച് ഇന്ത്യ ടൂഡേയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. രജനി രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പാര്‍ട്ടി നിരോധിക്കുന്നതിനു മുമ്പ് പരമാവധി ആരാധകരുമായി സംവദിക്കാനാണ് അദേഹം ശ്രമിക്കുന്നതെന്നും സത്യനാരായണ റാവു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിസ്ബുൾ ഭീകരന്‍ സബ്സർ ഭട്ടിന്റെ വധം: പലയിടങ്ങളിലും സംഘർഷം, ശ്രീനഗറിലെ ഏഴു പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ